പത്തനംതിട്ട സലാല അസോസിയേഷന്‍ ഉദ്‌ഘാടനം ചെയ്തു

സലാല: പത്തനംതിട്ട സലാല അസോസിയേഷന്‍ ഉദ്‌ഘാടനം സലാല ഹംദാന്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങിൽ പത്തനംതിട്ട എം.പി ആന്റോ ആന്റണി നിർവഹിച്ചു. പത്തനംതിട്ട ജില്ലയിൽ പതിനായിരക്കണക്കിന്‌ വീടുകളാണ്‌ ആരുമില്ലാതെ അടഞ്ഞുകിടക്കുന്നതെന്നും ജില്ലയിലെ മിക്കവരും പ്രവാസികളായി കഴിയുകയണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹത്തായ സഹോദരത്വത്തിന്റെയും സഹവര്‍‌ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പേറുന്നവരാണ്‌ ജില്ലക്കാരെന്നും ഒന്നിച്ച് നില്‍‌ക്കണമെന്നും നാടിനും സമൂഹത്തിനും സാധ്യമായത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സലാലയില്‍നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സര്‍വിസിനായി എം.പിക്ക് പരാതി നൽകി. ഇയി ശ്രമിക്കുമെന്നും അദ്ദേഹം മറുപടി പറഞ്ഞു.

ഉദ്‌ഘാടന ചടങ്ങില്‍ രക്ഷാധികാരി ഡോ. മാത്യൂസ് എസ്.പി അധ്യക്ഷത വഹിച്ചു. ഡോ. കെ. സനാതനൻ, രാകേഷ് കുമാർ ജാ എന്നിവർ ആശംസ നേർന്നു. ഡോ. മനോജ് തോമസ് പത്തനംതിട്ടയെ കുറിച്ച് ചിട്ടപ്പെടുത്തിയ അവതരണഗാനത്തോടെയാണ്‌ പരിപാടികള്‍ ആരംഭിച്ചത്. അനു അജു സംസാരിച്ചു. പ്രസിഡന്റ് സുനു ജോണ്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഡിമ്പിള്‍ മാത്യു, അന്‍സാരി തടത്തില്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍‌കി. വിവിധ സംഘടന പ്രതിനിധികള്‍ ആശംസ നേര്‍ന്നു. ഇശല്‍ അറേബ്യയുടെ ഗാനമേളയും നടന്നു. വിവിധ നൃത്തങ്ങളും അരങ്ങേറി.

Tags:    
News Summary - Pathanamthitta Salala Association inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.