മസ്കത്ത്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ സുരക്ഷ ഏജൻസികൾ നടത്തുന്ന അറബ് ഗൾഫ് സുരക്ഷ -നാല്: സംയുക്ത സജ്ജീകരണ അഭ്യാസത്തിൽ പങ്കെടുക്കാൻ ഒമാൻ സംഘം യാത്ര തിരിച്ചു. റോയൽ ഒമാൻ പൊലീസ്, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി എന്നിവയിലെ തെരഞ്ഞെടുത്ത സംഘമാണ് കഴിഞ്ഞദിവസം ഖത്തറിലേക്ക് പുറപ്പെട്ടത്.
ഗൾഫ് മേഖലയിലെ സുരക്ഷ സഹകരണം ശക്തിപ്പെടുത്തുക, സംയുക്ത പ്രവർത്തന ശേഷി ഉയർത്തുക, വിവിധ സുരക്ഷ ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ അഭ്യാസം സംഘടിപ്പിക്കുന്നത്.
സംയുക്ത പരിശീലനങ്ങളിലൂടെ അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കാനുള്ള കഴിവ് വർധിപ്പിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. ജി.സി.സി രാജ്യങ്ങളിലെ സുരക്ഷാസംവിധാനങ്ങൾ തമ്മിലുള്ള അനുഭവ കൈമാറ്റത്തിനും ഏകീകൃത പ്രതികരണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും അറബ് ഗൾഫ് സുരക്ഷ-നാല് നിർണായക വേദിയായി മാറുമെന്ന് അധികൃതർ അറിയിച്ചു.
ജി.സി.സി അംഗരാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാസേനകൾക്കു പുറമെ, യു.എസ് സേനകളും ഈ അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. അറബ് ഗൾഫ് സെക്യൂരിറ്റി മൂന്നാം പതിപ്പ് 2022ൽ സൗദിയിലാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.