Posted On
date_range Updated On
date_range ശിനാസിൽ ലഹരി മരുന്നുകളുമായി മൂന്ന് ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ
മസ്കത്ത്: ലഹരി മരുന്നുകളുമായി മൂന്ന് ഏഷ്യൻ പൗരന്മാരെ ശിനാസിൽ അറസ്റ്റ് ചെയ്തു. ശിനാസ് വിലായത്തിലെ സ്‌പെഷൽ ടാസ്‌ക്സ് പൊലീസ് യൂനിറ്റുമായി ചേർന്ന് വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് അറസ്റ്റ് നടപടി സ്വീകരിച്ചത്.
വിൽപനക്കായും സ്വന്തം ഉപയോഗത്തിനുമായാണ് ഇവർ മയക്കുമരുന്ന് കൈവശം വെച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.