മസ്കത്ത്: ശ്രീനാരായണഗുരുദേവൻ്റെ 171 ആമത് ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയനും റെഡ്ക്യൂബ് ഇവൻ്റ്സും ചേർന്ന് നടത്തുന്ന ‘ഗുരുവർഷം 171 ’ എന്ന പരിപാടി ജനുവരി 23ന് വൈകിട്ട് നാലുമുതൽ സീബിലെ റാമി റിസോർട്ടിൽ നടക്കും.
ചടങ്ങിൽ നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചാൻസലർ ഡോ. പി. മുഹമ്മദ് അലിയെ ആദരിക്കും. തിച്ചൂർ സുരേന്ദ്രൻ ആശാൻ നയിക്കുന്ന മസ്‌ക്കറ്റ് പഞ്ചവാദ്യ സംഘത്തിൻ്റെ പഞ്ചവാദ്യമേളത്തോടുകൂടി കലാമേള ആരംഭിക്കും. കോമഡി സ്കിറ്റിലൂടെ പ്രശസ്തരായ ‘ടീം പത്തനംത്തിട്ട’ അംഗങ്ങളായ സുജിത്ത് കോന്നി, രാജേഷ് കൊട്ടാരത്തിൽ, ഹരി ഉതിമൂട് എന്നിവർ സ്കിറ്റുമായി അരങ്ങലെത്തും.
സ്റ്റാൻ്റ് അപ്പ് കൊമേഡിയൻ രാജേഷ് അടിമാലി, സതീഷ് തൻവി എന്നിവർ നയിക്കുന്ന മെഗാ മ്യുസിക്കൽ കോമഡി ഷോയും ഒമാനിലെ വിവിധ ശാഖാ തലങ്ങളിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറുമെന്ന് എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.