മസ്കത്ത്: നാലു ദിവത്തെ തുടർച്ചയായ അവധി കഴിഞ്ഞ് ഒമാൻ തിങ്കളാഴ്ച വീണ്ടും പ്രവൃത്തി ദിവസത്തിലേക്ക് കടക്കുന്നു. ബാങ്കിങ് പ്രവർത്തനങ്ങളും ഓഫിസുകളും തിങ്കളാഴ്ച വീണ്ടും സജീവമാകും.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരാഹോണ ദിനത്തോടനുബന്ധിച്ചുള്ള പൊതു അവധി ബുധനാഴ്ചയും ഇസ്റാഅ്-മിഅ്റാജ് ദിനവുമായി ബന്ധപ്പെട്ട പൊതു അവധി ഞായറാഴ്ചയുമാതോടെ വാരാന്ത്യമടക്കം നാലു ദിവസമാണ് തുടർച്ചയായ അവധി ലഭിച്ചത്. മിക്ക കുടുംബങ്ങളും അവധിദിനങ്ങൾ യാത്രക്കായി ചെലവിട്ടു. ഒമാനിൽ ശൈത്യകാലമായതിനാൽ പകൽ സുഖകരമായ കാലാവസ്ഥയായിരുന്നു കഴിഞ്ഞദിവസങ്ങളിൽ അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.