കോവിഡ്​ രോഗ ബാധിതരിൽ കൂടുതലും മസ്​കത്തിൽ

മസ്​കത്ത്​: രാജ്യത്ത്​ ഇതുവരെ കോവിഡ്​ 19 സ്​ഥിരീകരിച്ചവരിൽ കൂടുതലും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണെന ്ന്​ ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ബുധനാഴ്​ച 15 പേരിൽ കൂടി വൈറസ്​ ബാധ സ്​ഥിരീകരിച്ചു. ഇതോടെ ഒമാനിൽ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 99 ആയി ഉയർന്നു.

നേരത്തേ രോഗം സ്​ഥിരീകരിച്ചതിൽ 17 പേർ രോഗ വിമുക്​തി നേടിയിട്ടുമുണ്ട്​. ബാക്കി 82 പേരാണ്​ അസുഖബാധിതരായി ആശുപത്രികളിലടക്കം കഴിയുന്നത്​. ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ചതിൽ ഏഴ്​ പേർക്ക്​ നേരത്തേ രോഗബാധയേറ്റവരുമായുള്ള സമ്പർക്കത്തിലൂടെയാണ്​ വൈറസ്​ പകർന്നത്​. ഏഴ്​ പേർ വിദേശയാത്ര ചെയ്​തവരാണ്​.

ഇതു വരെയുള്ള 99 രോഗികളിൽ 70 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണെന്നും ഒൗദ്യോഗിക വാർത്താ ഏജഷൻസി അറിയിച്ചു. ഇതിൽ 15 പേർ രോഗ വിമുക്​തി നേടി. ദാഖിലിയ, വടക്കൻ ബാത്തിന ഗവർണറേറ്റുകളിൽ പത്ത്​ പേർ വീതവും രോഗബാധിതരായി. ദഖിലിയയിൽ രണ്ട്​ പേർ രോഗ വിമുക്​തി നേടിയിട്ടുണ്ട്​. തെക്കൻ ബാത്തിനയിൽ നാലും ദാഹിറ, ദോഫാർ മേഖലകളിൽ രണ്ടും തെക്കൻ ശർഖിയയിൽ ഒരാളുമാണ്​ വൈറസ്​ ബാധിതരായതെന്ന്​ ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ദോഫാറിൽ ചികിത്സയിലുള്ള രണ്ട്​ പേരിൽ ഒരാൾ കണ്ണൂർ തലശേരി സ്വദേശിയാണ്​.

Tags:    
News Summary - Covid 19 virus infections-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.