സലാല: ഹൈമ തുംറൈത്ത് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടച്ച് കത്തിയതിനെ തുടര്‍ന്ന് ഇന്ത്യക്കാരുൾപ്പെടെ ആറുപേർ മരിച്ചു. മസ്‌കത്ത്-സലാല റൂട്ടില്‍ തുംറൈത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മക്‌ഷനിൽ ചൊവ്വാഴ്ചയാണ് അപകടം. നാല് മുംബൈ സ്വദേശികളും ഒരുയമനിയും മറ്റൊരു കുട്ടിയുമാണ് അപകടത്തിൽപ്പെട്ടതെന്നാണ് അനൗദ്യോഗിക വിവരം.
മുംബൈ വൈശാലി നഗര്‍ സ്വദേശികളായ അല്‍ ഖുവൈറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഷാഹിദ് ഇബ്രാഹിം സയീദ് (48), ഭാര്യ തസ്നീം ഷാഹിദ് സയീദ് (48), മക്കളായ സീഷാന്‍ അലി ഷാഹിദ് സയീദ് (25) മെഹറിന്‍ സയീദ് (17) എന്നിവരാണ് മരിച്ചത്. സീഷാന്‍ ബര്‍ക്കയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു. മെഹ്റിന്‍ പ്ലസ് ടു ഈ വര്‍ഷമാണ് പൂര്‍ത്തിയാക്കിയത്. ഇവരുടെ മ്യതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ മസ്കത്തിൽനിന്ന് സലാലക്ക് പുറപ്പെട്ട കുടുംബമാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹവും വാഹനവും ഏതാണ്ട് പൂര്‍ണമായും കത്തിയ നിലയിലാണ്. അതുകൊണ്ട് തന്നെ ആളുകളെക തിരിച്ചറിയാൻ ഏറെ പ്രയാസപ്പെട്ടു. അപകടത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.