ഒമാനിൽ 9,625 കേസുകൾ സൗഹൃദപരമായി തീർപ്പാക്കി; ക​ഴി​ഞ്ഞ​വ​ർ​ഷം സ​മ​വാ​യ സ​മി​തി​ക്ക് മു​മ്പാ​കെ ല​ഭി​ച്ച​ത് 23,000ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ൾ

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ സ​മ​വാ​യ-​സൗ​ഹൃ​ദ പ​രി​ഹാ​ര സ​മി​തി​ക​ൾ 2025-ൽ 87 ​ശ​ത​മാ​നം കേ​സു​ക​ളും വി​ജ​യ​ക​ര​മാ​യി തീ​ർ​പ്പാ​ക്കി. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​കെ 9,625 അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 2,636 യോ​ഗ​ങ്ങ​ളാ​ണ് സ​മി​തി​ക​ൾ ചേ​ർ​ന്ന​ത്. ആ​കെ 23,292 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചു. ഇ​തി​ൽ 12,864 സി​വി​ൽ കേ​സു​ക​ളും 6,010 ശ​രീ​അ കേ​സു​ക​ളും 4,418 വാ​ണി​ജ്യ കേ​സു​ക​ളു​മാ​ണ് ഉ​ൾ​പ്പെ​ട്ട​ത്. എ​ന്നാ​ൽ 1,411 അ​പേ​ക്ഷ​ക​ൾ (13 ശ​ത​മാ​നം) ക​ക്ഷി​ക​ൾ ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്താ​നാ​കാ​ത്ത​തി​നാ​ൽ സ​മ​വാ​യ​ത്തി​ലെ​ത്താ​നാ​യി​ല്ല.​മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ സ​മി​തി​ക​ളു​ടെ പ​രി​ഗ​ണ​ന​ക്കെ​ത്തി​യ​ത്; 1,476 കേ​സു​ക​ൾ. ദാ​ഖി​ലി​യ്യ ഗ​വ​ർ​ണ​റേ​റ്റി​ൽ 1,325 കേ​സു​ക​ളും വ​ട​ക്ക​ൻ ബാ​തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ

1,288 കേ​സു​ക​ളും സ​മ​വാ​യ​ത്തി​നെ​ത്തി. വി​ലാ​യ​ത്ത് ത​ല​ത്തി​ൽ സീ​ബി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ​ൾ ല​ഭി​ച്ച​ത്; 2,136 അ​പേ​ക്ഷ​ക​ൾ. ബ​ർ​ക​യി​ൽ 1,789 അ​പേ​ക്ഷ​ക​ളും സ​ഹ​മി​ൽ 1,398 അ​പേ​ക്ഷ​ക​ളും ല​ഭി​ച്ചു.

സ​മ​വാ​യ-​സൗ​ഹൃ​ദ പ​രി​ഹാ​ര സ​മി​തി സേ​വ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി സ​മി​തി​ക​ളു​ടെ എ​ണ്ണം 58 ആ​യി ഉ​യ​ർ​ത്തി. വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ൽ വ്യാ​പ​ക​മാ​യി സ​മി​തി​ക​ൾ സ്ഥാ​പി​ച്ച​തി​ലൂ​ടെ സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ക​യും ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സ​മ​വാ​യ-​സൗ​ഹൃ​ദ സം​വി​ധാ​ന​ത്തെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഡി​ജി​റ്റ​ൽ പ​രി​ഹാ​ര​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ച്ചു​വ​രുക​യാ​ണ്. ‘ത​സ്വി​യ’ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​നാ​വും. ഇ​തി​ലൂ​ടെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​കു​ക​യും കാ​ര്യ​ക്ഷ​മ​ത​യും സേ​വ​ന നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​താ​യി അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

News Summary - 9,625 cases settled amicably in Oman; more than 23,000 applications were received before the Conciliation Committee last year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.