പുണ്യ റമദാൻ; വരവേൽക്കാനൊരുങ്ങി വിശ്വാസികൾ

മ​സ്ക​ത്ത്: പു​ണ്യ റ​മ​ദാ​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ഒ​മാ​നി​ലെ വി​ശ്വാ​സി​ക​ൾ. ഒ​മാ​നി ഗ്രാ​മ​ങ്ങ​ളി​ലെ​യും ന​ഗ​ര​ങ്ങ​ളി​ലെ​യും വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ​ള്ളി​ക​ളും തെ​രു​വു​ക​ളു​മെ​ല്ലാം റ​മ​ദാ​നി​നാ​യി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

ഇ​ത്ത​വ​ണ പ​തി​വി​ന് വി​പ​രീ​ത​മ​യി ഒ​മാ​നി​ൽ റ​മ​ദാ​ൻ മാ​സാ​രം​ഭ​ത്തെ കു​റി​ച്ച് നേ​ര​ത്തെ ത​ന്നെ അ​റി​യി​പ്പു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മാ​സ​പ്പി​റ​വി​യു​ടെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ളി​ല്ലാ​തെ ഒ​മാ​നി​ലെ വി​ശ്വാ​സി​ക​ൾ പു​ണ്യ​മാ​സ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണ്.

വ്യാ​ഴാ​ഴ്ച​യാ​ണ് റ​മ​ദാ​ൻ ആ​രം​ഭം. ബു​ധ​നാ​ഴ്ച രാ​ത്രി മ​സ്ജി​ദു​ക​ളി​ൽ ആ​ദ്യ ത​റാ​വീ​ഹി​ന് തു​ട​ക്ക​മാ​വും. പി​ന്നീ​ട​ങ്ങോ​ട്ട് രാ​വും പ​ക​ലും പ്രാ​ർ​ഥ​ന​ക​ളു​ടേ​താ​ണ്. റ​മ​ദാ​നി​ലെ ഓ​രോ നി​മി​ഷ​വും പ്രാ​ർ​ഥ​ന​ക​ളു​ടേ​താ​ക്കാ​ൻ വി​ശ്വാ​സി​ക​ൾ പ​ര​സ്പ​രം മ​ൽ​സ​രി​ക്കും. ആ​ത്മീ​യാ​നു​ഭൂ​തി പ​ക​രു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ റ​മ​ദാ​നി​ന്റെ രാ​പ​ക​ലു​ക​ൾ​ക്ക് നി​റം​പ​ക​രും.

പു​ണ്യ റ​മ​ദാ​നി​നെ വ​ര​വേ​ൽ​ക്കാ​ൻ, ഗ്രാ​മ​ങ്ങ​ളോ ന​ഗ​ര​ങ്ങ​ളോ​യെ​ന്ന വ്യാ​ത്യാ​സ​മി​ല്ലാ​തെ പാ​ത​ക​ളും ഇ​ട​വ​ഴി​ക​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും വ​ർ​ണ ദീ​പ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ചു​ക​ഴി​ഞ്ഞു. വീ​ടു​ക​ളും നി​റ​ങ്ങ​ളാ​ൽ പ്ര​കാ​ശ​പൂ​രി​ത​മാ​വും. ഇ​സ്‌​കി​യി​ലെ ഐ​ൻ, ന​ഖ​ലി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും നേ​ര​ത്തെ ത​ന്നെ റ​മ​ദാ​ൻ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.  

ച​ന്ദ്ര​ദ​ർ​ശ​നം ഇ​ല്ലാ​തെ ഒ​മാ​നി​ലെ റ​മ​ദാ​ൻ

ച​ന്ദ്ര​പ്പിറ​വി​ക്ക് കാ​ത്തി​


​ക്കാ​തെ​യാ​ണ് ഇ​ത്ത​വ​ണ ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റി​ൽ റ​മ​ദാ​ൻ മാ​സാ​രം​ഭം വ​ഖ​ഫ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച​ത്. ജ്യോ​തി​ശാ​സ്ത്ര ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​വ​ണ റ​മ​ദാ​ൻ ആ​രം​ഭ തീ​യ​തി നേ​ര​ത്തെ നി​ശ്ച​യി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. ച​ന്ദ്ര​പ്പി​റ​വി ദ​ർ​ശ​നം അ​സാ​ധ്യ​മാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജ്യോ​തി​ശാ​സ്ത്ര ക​ണ​ക്കു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന രീ​തി​യാ​ണ് ഒ​മാ​ൻ പി​ന്തു​ട​രു​ന്ന​ത്. ദ​ർ​ശ​നം സാ​ധ്യ​മാ​ണെ​ങ്കി​ൽ പ​തി​വു​പോ​ലെ ഹി​ജ്റ മാ​സ​ത്തി​ലെ 29ാം തീ​യ​തി ച​ന്ദ്ര നി​രീ​ക്ഷ​ണ ക​മ്മി​റ്റി​ക​ൾ യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും. എ​ന്നാ​ൽ ദ​ർ​ശ​നം അ​സാ​ധ്യ​മാ​ണെ​ങ്കി​ൽ മു​ൻ​കൂ​ട്ടി മാ​സ​പ്പിറ​വി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും വ​ഖ​ഫ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ജ്യോ​തി​ശാ​സ്ത്ര വി​ഭാ​ഗം ഡ​യ​റ​ക്ട​ർ യൂ​സ​ഫ് ബി​ൻ ഹ​മ​ദ് അ​ൽ റ​ഹ്ബി പ​റ​ഞ്ഞു. ജ്യോ​തി​ശാ​സ്ത്രം വി​ശ്വ​സ​നീ​യ​വും ശാ​സ്ത്രീ​യ​വു​മാ​യ ച​ട്ട​ക്കൂ​ട് ന​ൽ​കു​ന്നു​വെ​ന്നും മ​ത​പ​ര​വും ഭ​ര​ണ​പ​ര​വു​മാ​യ അ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ കൃ​ത്യ​ത​യും വ്യ​ക്ത​ത​യും ഉ​റ​പ്പാ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2013ലും ​സ​മാ​ന അ​നു​ഭ​വ​മു​ണ്ടാ​യി​രു​ന്നു. ഹി​ജ്റ വ​ർ​ഷം 1434 ൽ ​ശ​അ​ബാ​ൻ 29ന് ​ര​ണ്ടാ​ഴ്ച മു​മ്പ് ത​ന്നെ ച​ന്ദ്ര​പ്പി​റ​വി ദ​ർ​ശ​നം അ​സാ​ധ്യ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1447 ഹി​ജ്റ ശ​അ്ബാ​ൻ മാ​സ​ത്തി​ലെ 29-ആം ​തീ​യ​തി അ​ഥ​വാ ഫെ​ബ്രു​വ​രി 17ന്, ​ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റി​ലെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ച​ന്ദ്ര​ൻ സൂ​ര്യാ​സ്ത​മ​യ​ത്തി​ന് മു​മ്പോ അ​തേ സ​മ​യ​ത്തോ അ​സ്ത​മി​ക്കു​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച ജ്യോ​തി​ശാ​സ്ത്ര​പ​ര​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്നേ​ദി​വ​സം ച​ന്ദ്ര ദ​ർ​ശ​നം അ​സാ​ധ്യ​മാ​ണെ​ന്നാ​യി​രു​ന്നു മു​ഖ്യ ച​ന്ദ്ര​നി​രീ​ക്ഷ​ണ സ​മി​തി​യു​ടെ അ​റി​യി​പ്പ്. ഈ​ദി​വ​സം ക​ണ്ണു​കൊ​ണ്ട് ച​ന്ദ്ര​നെ കാ​ണാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ജ്യോ​തി​ശാ​സ്ത്ര ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ശാ​സ്ത്രീ​യ​മാ​യ വ​സ്തു​ത​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യ റി​പ്പോ​ർ​ട്ടു​ക​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്ന ഒ​മാ​ന്റെ ത​ത്ത്വത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ക​മ്മി​റ്റി വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. അ​തു​പ്ര​കാ​രം, ബു​ധ​നാ​ഴ്ച ശ​അ്ബാ​ൻ 30 പൂ​ർ​ത്തി​യാ​കു​ക​യും വ്യാ​ഴാ​ഴ്ച 1447 ഹി​ജ്റ വ​ർ​ഷം റ​മ​ദാ​ൻ ഒ​ന്നാ​യി ക​ണ​ക്കാ​ക്കു​ക​യും ​ചെ​യ്യു​ക​യാ​യി​രു​ന്നു.  

Tags:    
News Summary - oman welcomes ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.