തിങ്കളാഴ്ച ആരംഭിച്ച സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്കു പരീക്ഷ എഴുതാൻ പരീക്ഷാ ഹാളിലേക്ക് പോകുന്ന തന്റെ വിദ്യാർഥിക്ക് ആശംസ നേരുന്ന അധ്യാപിക. ഇന്ത്യൻ സ്കൂൾ മസ്കത്തിൽ
നിന്നുള്ള കാഴ്ച. (ഫോട്ടോ: വി.കെ. ഷെഫീർ)
മസ്കത്ത്: ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലായി സി.ബി.എസ്.ഇ 10, 12 ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾക്ക് ചൊവ്വാഴ്ച തുടക്കമായി. 22 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് 5,000ത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഇതിൽ 2,800ത്തിലധികം പേർ എസ്.എസ്.എൽ.സി വിഭാഗത്തിലും 2,200ത്തിലധികം പേർ പന്ത്രണ്ടാം ക്ലാസ് വിഭാഗത്തിലുമാണ് പരീക്ഷയെഴുതുന്നത്. പത്താം ക്ലാസ് വിദ്യാർഥികൾക്ക് ആദ്യ ദിനം മാത്തമാറ്റിക്സ് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് ബയോടെക്നോളജി, എന്റർപ്രണർഷിപ്പ് വിഷയങ്ങളുമായിരുന്നു.
പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 10 ഓടെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 10 ഓടെയും അവസാനിക്കുന്ന രീതിയിലാണ് പരീക്ഷാക്രമം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി 2020) ഭാഗമായി ഈ വർഷം മുതൽ പത്താം ക്ലാസ് വിദ്യാർഥികൾക്ക് വർഷത്തിൽ രണ്ട് തവണ ബോർഡ് പരീക്ഷകൾ നടത്താൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ആദ്യ പരീക്ഷയാണ് ഇപ്പോൾ നടന്നുവരുന്നത്. രണ്ടാമത്തെ പരീക്ഷ മെയ് 15ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.