സലാലയിൽ നടന്ന ഓട്ടോമാക്സ് വാർഷികസംഗമത്തിൽ റിയാസ് ഹക്കീം സംസാരിക്കുന്നു
സലാല: വെഹിക്കിൾ സ്പെയർ പാട്സ് മൊത്തവിതരണ രംഗത്തെ സലാലയിലെ പ്രമുഖരായ ഓട്ടോമാക്സ് വാർഷികസംഗമം സംഘടിപ്പിച്ചു. സനായിയ്യയിലെ തുലിപ് ഇൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ ഇമോഷണൽ സെയിൽസ് ലീഡർഷിപ് കോച്ച് റിയാസ് ഹക്കീം മുഖ്യാതിഥിയായിരുന്നു.
മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചവർക്ക് ചടങ്ങിൽ ചെയർമാൻ സാലം ബിൻ സുഹൈൽ ഉപഹാരം നൽകി. റിയാസ് ഹക്കീം നയിച്ച മോട്ടിവേഷൻ ക്ലാസിൽ വനിതകൾ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു. മസ്കത്ത് ഡിവിഷനിലെ സ്റ്റാഫുകളും പങ്കെടുത്തു. മാനേജർമാരായ ഫൈസൽ ബാബു, ജസീല്‍, ജാസിർ ഹുസൈൻ, റമീസ്, ഫർവിസ് മുഹമ്മദ്, വിപിൻ ഡേവിസ് എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.