സു​ഹാ​ർ: പ​ന്തി​യി​ൽ പ​ക്ഷ​ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ​വ​രു​ടെ​യും ഇ​ഷ്ട​വി​ഭ​വ​മാ​ണ് സ​മൂ​സ. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ക​ഫ​റ്റീ​രി​യ​ക​ളി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന വി​ഭ​വം സ​മൂ​സ​യാ​ണ്. റ​മ​ദാ​ൻ തു​ട​ങ്ങു​ന്ന​തോ​ടെ സ​മൂ​സ​യു​ടെ പ​വ​ർ ഒ​ന്ന്‌ കൂ​ടും. നോ​മ്പ് തു​റ വി​ഭ​വ​ങ്ങ​ളി​ൽ പു​തി​യ പ​ല​ഹാ​ര​ങ്ങ​ൾ എ​ത്ര മാ​റി മ​റി​ഞ്ഞു വ​ന്നാ​ലും ഏ​തെ​ല്ലാം എ​ണ്ണ ക​ടി​ക​ൾ ക​ളം വി​ട്ടു പോ​യാ​ലും പ​ണ​ക്കാ​ര​ന്റെ​യും പാ​വ​പ്പെ​ട്ട​വ​ന്റെ​യും സു​പ്ര​ക​ളി​ൽ സ​മൂ​സ ഇ​ന്നും ഒ​രു മാ​റ്റ​വു​മി​ല്ലാ​തെ തു​ട​രു​ന്നു.

രു​ചി​യി​ലും ആ​കൃ​തി​യി​ലും വ​ലു​പ്പ​ത്തി​ലും വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും സ​മൂ​സ ഒ​രു ആ​ഗോ​ള വി​ഭ​വം ത​ന്നെ​യാ​ണ്. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ലോ​ക സ​മു​സ ദി​നം പോ​ലും ആ​ച​രി​ച്ചു​വ​രു​ന്നു. ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ വ​യ​റു നി​റ​ക്കാ​നും ക്ഷീ​ണ​മ​ക​റ്റാ​നും പ​റ്റി​യ വി​ഭ​വ​മാ​യി സ​മൂ​സ മാ​റി​ക്ക​ഴി​ഞ്ഞു. ഏ​തു സ​മ​യ​ത്തും ല​ഭ്യ​മാ​കു​ന്ന ചെ​റു​ക​ടി​ക​ളി​ൽ പ്ര​ധാ​നി​യാ​ണ് ത്രി​കൊ​ണ​ത്തി​ൽ പൊ​രി​ച്ചെ​ടു​ക്കു​ന്ന സ​മൂ​സ അ​ഥ​വാ സം​ബൂ​സ. ഇ​ന്ത്യ​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട പ​ല​ഹാ​ര​മാ​യ സ​മു​സ​ക്ക് പ​റ​യാ​നു​ള്ള​ത് നൂ​റ്റാ​ണ്ടു​ക​ൾ നീ​ളു​ന്ന ഒ​രു ലോ​ക​സ​ഞ്ചാ​ര​ത്തി​ന്റെ ക​ഥ​യാ​ണ്. സ​മോസ പൂ​ർ​ണ​മാ​യും ഒ​രു ഇ​ന്ത്യ​ൻ വി​ഭ​വ​മാ​ണെ​ന്ന് പ​ല​രും ക​രു​തു​ന്നു​ണ്ടെ​ങ്കി​ലും, ഇ​തി​ന്റെ വേ​രു​ക​ൾ മ​ധ്യേ​ഷ്യ​യി​ലും ഇ​റാ​നി​ലു​മാ​ണ്. പു​രാ​ത​ന കാ​ല​ത്ത് പേ​ർ​ഷ്യ​ൻ വ്യാ​പാ​രി​ക​ളും സ​ഞ്ചാ​രി​ക​ളും യാ​ത്ര​ക​ളി​ൽ കൊ​ണ്ടു​പോ​യി​രു​ന്ന ല​ഘു​ഭ​ക്ഷ​ണ​മാ​യി​രു​ന്നു ഇ​ത്. പേ​ർ​ഷ്യ​ൻ വാ​ക്കാ​യ ‘സ​ൻ​ബോ​സാ​ഗ്’ എ​ന്ന​തി​ൽ നി​ന്നാ​ണ് സ​മോസ എ​ന്ന പേ​ര് വ​ന്ന​തെ​ന്ന് പ​റ​പ്പെ​ടു​ന്നു.

തീ​ക്ക​ന​ലി​ൽ ചു​ട്ടെ​ടു​ക്കു​ന്ന ഈ ​പ​ല​ഹാ​രം യാ​ത്ര​ക​ളി​ൽ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ എ​ളു​പ്പ​മാ​യി​രു​ന്നു. 13ാം നൂ​റ്റാ​ണ്ടി​ലോ 14ാം നൂ​റ്റാ​ണ്ടി​ലൊ ആ​ണ് സ​മൂ​സ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. മ​ധ്യേ​ഷ്യ​യി​ൽ നി​ന്നു​ള്ള വ്യാ​പാ​രി​ക​ളും പാ​ച​ക​ക്കാ​രും വ​ഴി​യാ​ണ് ഇ​ത് ഇ​ന്ത്യ​ൻ രാ​ജ​കൊ​ട്ടാ​ര​ങ്ങ​ളി​ൽ വി​ള​മ്പാ​ൻ തു​ട​ങ്ങി​യ​ത്.

ഗ​ൾ​ഫ് പ്ര​വാ​സി​ക​ളു​ടെ ഇ​ഫ്താ​ർ നോ​മ്പു​തു​റ വി​രു​ന്നു​ക​ളി​ൽ സ​മൂ​സ​ക്ക് പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ട്. ഈ​ന്ത​പ്പ​ഴ​വും ചാ​യ​യും സ​സ​യു​മാ​വും നോ​മ്പ് തു​റ​യു​ടെ മു​ഖ്യ​വി​ഭ​വ​ങ്ങ​ൾ.

സ​മൂ​സ​യി​ൽ കാ​ല​ങ്ങ​ളാ​യി ഗ്രീ​ൻ​പീ​സും വെ​ജി​റ്റ​ബി​ൾ​സും ആ​ണ് ഫി​ല്ലി​ങ്ങാ​യി ഉ​ണ്ടാ​കു​ക എ​ങ്കി​ലും ചീ​സ്, ചി​ക്ക​ൻ, ബീ​ഫ്, കീ​മ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന കൂ​ട്ടു​ക​ൾ നി​റ​ച്ച് സ​മൂ​സ​ക​ൾ വീ​ടു​ക​ളി​ലും പ​ള്ളി​ക​ളി​ലും ഒ​രു​പോ​ലെ വി​ള​മ്പാ​റു​ണ്ട്. പു​തി​യ രു​ചി​ക​ളു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ സ​മൂ​സ​യി​ലും മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യി. എ​ന്തൊ​ക്കെ മ​സാ​ല​ക​ളി​ൽ സ​മൂ​സ ഉ​ണ്ടാ​ക്കു​ന്നു എ​ന്ന് ചോ​ദി​ച്ചാ​ൽ ഉ​ത്ത​രം പ​റ​യാ​ൻ ക​ഴി​യി​ല്ല.

മ​ധു​ര​മു​ള്ള മ​സാ​ല​യി​ൽ തു​ട​ങ്ങി പെ​രി പെ​രി ചി​ക്ക​ൻ കൊ​ണ്ടു​പോ​ലും സ​മൂ​സ ഉ​ണ്ടാ​ക്കു​ന്നു. ക​ബാ​ബ്, പി​സ, ചോ​ളം, ന​ഗ്ഗ​ട്ട്സ്, ചെ​മ്മീ​ൻ, കൂ​ന്ത​ൽ, വെ​ജി​റ്റ​ബി​ൾ, തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം സ​മൂ​സ വി​ൽ​പ​ന​ക്കു​ണ്ട്. ഫ്രോ​സ​ൺ സ​മൂ​സ ല​ഭ്യ​മാ​യ​തോ​ടെ ഓ​ർ​ഡ​ർ അ​നു​സ​രി​ച്ചു പൊ​രി​ച്ചു​ന​ൽ​കി​യാ​ൽ മ​തി, പ്ര​വാ​സ ലോ​ക​ത്ത് പൊ​രി​ച്ചെ​ടു​ക്കാ​ത്ത സ​മൂ​സ റ​സ്റ്റ​റ​ന്റു​ക​ളി​ൽ ന​ൽ​കു​ന്ന പ​ല​രും ഉ​ണ്ടാ​യി​രു​ന്നു.

ഇ​ന്ന് ഈ ​മേ​ഖ​ല​യി​ൽ വ​ൻ​കി​ട ക​മ്പ​നി​ക​ൾ കീ​ഴ​ട​ക്കി ക​ഴി​ഞ്ഞു. റ​മ​ദാ​ൻ ആ​ഗ​ത​മാ​കു​മ്പോ​ൾ സ​മൂ​സ ഷീ​റ്റ് മു​ത​ൽ റെ​ഡി ടു ​കു​ക്ക് സ​മു​സ വ​രെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളു​ടെ ഫ്രോ​സ​ൺ ഏ​രി​യ​ക​ളി​ൽ സ്ഥാ​നം പി​ടി​ക്കും. പ്ര​വാ​സ​ലോ​ക​ത്ത്, പ്ര​ത്യേ​കി​ച്ച് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ, സ​മൂ​സ എ​ന്ന​ത് വെ​റു​മൊ​രു പ​ല​ഹാ​ര​മ​ല്ല, അ​ത് പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​രീ​തി​യു​ടെ​യും ഒ​ത്തു​ചേ​ര​ലു​ക​ളു​ടെ​യും ഒ​രു പ്ര​ധാ​ന ഭാ​ഗ​മാ​ണ്.

നാ​ടു​വി​ട്ട് നി​ൽ​ക്കു​ന്ന ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും, പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക്കും ഒ​രു ക​പ്പ് ചാ​യ​യും ചൂ​ടു​ള്ള സ​മൂ​സ​യും ന​ൽ​കു​ന്ന അ​നു​ഭ​വം ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന ഒ​ന്നാ​ണ്.

Tags:    
News Summary - ramadan talk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.