ഗ​വ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് കോ​ഴി​ക്കോ​ട് ഗ്ലോ​ബ​ൽ അ​ലും​നി ഒ​മാ​ൻ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

ജെക്ക ഗ്ലോബൽ അലുംനി ഒമാൻ ചാപ്റ്റർ നിലവിൽ വന്നു

മ​സ്ക​ത്ത്: ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് കോ​ഴി​ക്കോ​ട് ഗ്ലോ​ബ​ൽ അ​ലും​നി (ജെ​ക്ക) ഒ​മാ​ൻ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ച​ട​ങ്ങ് ഒ​മാ​നി​ലെ ജെ​ക്ക അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ഏ​റെ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മു​ള്ള പു​നഃ​സ​മാ​ഗ​മ വേ​ദി​യാ​യി മാ​റി. ഗ്ലോ​ബ​ൽ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റും ജെ​ക്ക എ​മി​റേ​റ്റ്സ് പ്ര​സി​ഡ​ന്റു​മാ​യ ഹ​ർ​ഷി​ദ് ക​മ്മ​ക്ക​കം മു​ഖ്യാ​തി​ഥി​യാ​യി.

അ​മ​ൽ- പ്ര​സി., വി. ​നി​ഹ് ല-

ജ​ന. സെ​ക്ര.

ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് അ​മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ആ​ദ്യ ബാ​ച്ച് അം​ഗ​ങ്ങ​ളാ​യ ഉ​മേ​ഷ്, സ​മീ​ർ എ​ന്നി​വ​ർ പു​തി​യ അ​ലും​നി അം​ഗ​ങ്ങ​ളോ​ടൊ​പ്പം ഒ​മാ​ൻ ചാ​പ്റ്റ​റി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന്, ചാ​പ്റ്റ​റി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ചാ​പ്റ്റ​റി​ലെ വ​നി​താ അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ​യും അം​ഗ​ങ്ങ​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​മ​ൽ- പ്ര​സി. , വി. ​നി​ഹ് ല- ​ജ​ന. സെ​ക്ര., ആ​ൽ​ബി​ൻ -ട്ര​ഷ., അ​ഞ്ജ​ലി -വൈ​സ് പ്ര​സി., മു​ഹ​മ്മ​ദ് ഫാ​യി​സ്-​ജോ​യി​ന്റ് സെ​ക്ര. തു​ട​ങ്ങി​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഉ​മേ​ഷ്‌, സ​മീ​ർ, സ​നൂ​പ്, ദി​വ്യേ​ഷ്, മ​നീ​ർ​ഷ, ഫാ​ത്തി​മ ഷ​ഹ​ല എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ.

Tags:    
News Summary - JECCA Global Alumni Oman Chapter Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.