ഡോ. മഹദ് ബിൻ സഇൗദ് ബഉൗവിൻ
മസ്കത്ത്: സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യവുമായി ബന്ധപ്പെട്ട സിവിൽ സർവിസ് നിയമത്തിെൻറ എക്സിക്യൂട്ടിവ് വകുപ്പിൽ ഒമാൻ ഭേദഗതി വരുത്തി. തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഇൗദ് ബഉൗവിൻ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ മേഖലയിൽ സ്ഥിരം തൊഴിൽ കരാറുള്ള 10 വർഷം പൂർത്തിയാകാത്തവർക്കാണ് ഭേദഗതി ബാധകമാവുക. പുതിയ ജീവനക്കാർക്കും ഇത് ബാധകമായിരിക്കുമെന്ന് മന്ത്രിയുടെ ഉത്തരവിൽ പറയുന്നു. സേവനത്തിെൻറ ഒാരോ വർഷവും ഒാരോ മാസത്തെ വേതനം എന്ന രീതിയിലായിരിക്കും ആനുകൂല്യം കണക്കാക്കുക. ആറാം ഗ്രേഡ് വരെയുള്ള ജീവനക്കാർക്ക് ഇത് പരമാവധി 10 മാസവും ഏഴു മുതൽ 14 ഗ്രേഡ് വരെയുള്ള ജീവനക്കാർക്ക് 12 മാസവും എന്ന തോതിലായിരിക്കും. വിദേശ തൊഴിലാളിക്ക് അവസാനമായി ലഭിച്ച വേതനമാണ് ആനുകൂല്യത്തിന് അടിസ്ഥാനമാക്കുക. എന്നാൽ, ഇൗ തുക 12,000 റിയാലിന് മുകളിലാകരുതെന്നും ഉത്തരവിൽ പറയുന്നു.
സേവനാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള കുറഞ്ഞ കാലപരിധി അഞ്ചു വർഷമായി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അഞ്ചു വർഷത്തിൽ താഴെ സേവനമുള്ളവർ മരണപ്പെടുകയോ അല്ലെങ്കിൽ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ മടങ്ങേണ്ടിവരുകയും ചെയ്താൽ മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുക. വിശ്വാസവഞ്ചന പോലുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോടതി ഉത്തരവിെൻറ ഫലമായി സർവിസിൽനിന്ന് പുറത്താക്കപ്പെടുന്നവർക്ക് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ലെന്നും ഭേദഗതി ഉത്തരവിൽ പറയുന്നു. തസ്തിക വ്യത്യാസമില്ലാെത സർവിസിെൻറ ഒാരോ വർഷവും ഒാരോ മാസം എന്ന തോതിൽ പരമാവധി 12 മാസത്തെ ശമ്പളമാണ് ഇതുവരെ ആനുകൂല്യമായി നൽകിയിരുന്നത്. പരമാവധി ലഭിക്കാവുന്ന തുകക്ക് പരിധി ഏർപ്പെടുത്തിയിരുന്നുമില്ല. ഇതിന് പുറമെ കുറഞ്ഞ സേവനകാലമെന്ന നിബന്ധനയും ഉണ്ടായിരുന്നില്ല. ഇതിനാണ് ഭേദഗതി വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.