മസ്കത്ത്: പുതിയ മസ്കത്ത് വിമാനത്താവളം ‘നിശ്ശബ്ദ’ വിമാനത്താവളമായിരിക്കും. ആഗോള മാതൃകക്കനുസരിച്ചാണ് ഇൗ രീതി പിന്തുടരുന്നത്. വിമാനങ്ങളെ കുറിച്ച വിവരങ്ങൾ ടെർമിനലിലെ ഡിസ്പ്ലേ ബോർഡുകളിൽ പ്രദർശിപ്പിക്കും. ഡിപ്പാർചർ, ബോർഡിങ് ഗേറ്റ് മേഖലകളിൽ കുറഞ്ഞ അനൗൺസ്മെൻറുകൾ മാത്രമാണ് ഉണ്ടാവുകയെന്ന് വിമാനത്താവള മാനേജ്മെൻറ് കമ്പനി വക്താവ് അറിയിച്ചു.
യാത്രക്കാർക്ക് വേണ്ട എല്ലാ വിവരങ്ങളും ഡിസ്പ്ലേ ബോർഡുകളിൽ ഉണ്ടാകും. നൂതന സാേങ്കതിക സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആഗോളതലത്തിൽ പിന്തുടരുന്ന മാതൃകക്കനുസരിച്ചാണ് ‘നിശ്ശബ്ദ’ വിമാനത്താവളം എന്ന ആശയം ഒരുക്കിയത്. യാത്രക്കാർ തങ്ങളുടെ ബോർഡിങ് പാസുകളും ഡിസ്പ്ലേ ബോർഡുകളിലെ വിമാനങ്ങളുടെ വിവരങ്ങളും ഒത്തുനോക്കണം. ബോർഡിങ് ഗേറ്റുകൾ മനസ്സിലാക്കി വിമാനം പുറപ്പെടുന്ന സമയത്തിന് എത്താൻ യാത്രക്കാർ ഉത്തരവാദിത്തം കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വക്താവ് അറിയിച്ചു. യാത്രക്കാെര ചെക് ഇൻ കൗണ്ടറുകളിലേക്ക് എത്തിക്കാൻ റോബോട്ടുകളെയും ഒരുക്കിയിട്ടുണ്ട്. നിലവിൽ മിഡിലീസ്റ്റിലെ 10 മുൻനിര വിമാനത്താവളങ്ങളിൽ ഒന്നാണ് മസ്കത്ത് വിമാനത്താവളം. 2020ഒാടെ പുതിയ മസ്കത്ത് വിമാനത്താവളത്തെ ആഗോളതലത്തിൽ മുൻനിരയിൽ എത്തിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.