സൊഹാർ: ഗ്യാസ് ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ സൊഹാറിൽ കഫ്റ്റീരിയ പൂർണമായും തകർന്നു. സംഭവത്തിൽ തൊഴിലാളിയായ ബംഗ്ലാദേശ് സ്വദേശിക്ക് ഗുരുതര പൊള്ളലേറ്റു. ഇയാളെ സൊഹാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലേബർ ഒാഫിസിന് സമീപം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കഫ്റ്റീരിയയിൽ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. സംഭവസമയം കടയിൽ ഉപഭോക്താക്കൾ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. തിങ്കളാഴ്ച രാത്രി കട അടക്കുേമ്പാൾ സിലിണ്ടർ ഒാഫ് ചെയ്യാൻ മറന്നതാണ് അപകടകാരണമെന്ന് കരുതുന്നു.
രാവിലെ കട തുറന്ന ശേഷം സിലിണ്ടർ കത്തിക്കവേ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ബംഗാളി കടയുടെ പുറത്തേക്ക് തെറിച്ചുവീണു. പൊലീസും സിവിൽഡിഫൻസും സ്ഥലത്തെത്തിയാണ് തീയണച്ചത്. സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം പൊട്ടിത്തെറിയുടെ ആഘാതം അനുഭവപ്പെട്ടു. വൻ ശബ്ദത്തെ തുടർന്ന് ജനം ഏറെ നേരം പരിഭ്രാന്തിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.