മത്ര: കണ്ണൂര്‍ ചെങ്ങളായി സ്വദേശി സാജിദിന്‍െറ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായം നല്‍കുന്നതിനായി ജി.സി.സി ചെങ്ങളായി വാട്സ്ആപ് ഗ്രൂപ് സഹായ കമ്മിറ്റി രൂപവത്കരിച്ചു.
ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായി കഴിഞ്ഞ മൂന്നു വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന സാജിദ് ഒരു കുടുംബത്തിന്‍െറ ഏകാശ്രയമാണ്.
ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസിന് വിധേയമാകുന്ന ഇദ്ദേഹത്തിന്‍െറ വൃക്കകള്‍ ആഗസ്റ്റ് പകുതിയോടെ മാറ്റിവെക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ചെങ്ങളായി അരിമ്പ്ര സ്വദേശി മുഹമ്മദിന്‍െറ മകനാണ്.
ഉദാരമതികളുടെ സഹായം പ്രതീക്ഷിച്ച് ഫെഡറല്‍ ബാങ്ക് ശ്രീകണ്ഠാപുരം ശാഖയില്‍ 99982103541273 നമ്പര്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 92856806 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.