മലയാളി നഴ്സിന്‍െറ കൊലപാതകം:  ഭര്‍ത്താവിന്‍െറ മൊഴിയെടുക്കല്‍ തുടരുന്നു

മസ്കത്ത്: സലാല ബദര്‍ അല്‍സമ ആശുപത്രിയിലെ മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ളെന്ന് റോയല്‍ ഒമാന്‍ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
 വിവരങ്ങള്‍ ചോദിച്ചറിയാന്‍ സംഭവം നടന്ന വ്യാഴാഴ്ച വിളിപ്പിച്ച  ഭര്‍ത്താവ് ലിന്‍സനെ ഇതുവരെ വിട്ടയച്ചിട്ടില്ല. ഭര്‍ത്താവില്‍നിന്നുള്ള മൊഴിയെടുക്കല്‍ തുടരുകയാണ്. സംശയമുള്ളവരെയടക്കം ചോദ്യംചെയ്തുവരുകയാണ്. സാഹചര്യത്തെളിവുകളും പരിശോധിച്ചുവരുന്നു. ചിക്കുവിന്‍െറ മൃതദേഹത്തിന്‍െറ പോസ്റ്റ്മോര്‍ട്ടം ശനിയാഴ്ച പൂര്‍ത്തിയായി. മസ്കത്തില്‍നിന്നത്തെിയ വിദഗ്ധ വൈദ്യസംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഇതിന്‍െറ റിപ്പോര്‍ട്ട് ആര്‍.ഒ.പിക്ക് കൈമാറിയിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതിനിടെ, മൃതദേഹം നാട്ടില്‍കൊണ്ടുപോകുന്നത് ഇനിയും വൈകുമെന്നറിയുന്നു.
 മൃതദേഹത്തിനൊപ്പം തനിക്കും പോകണമെന്നാണ് ഭര്‍ത്താവ് ആഗ്രഹം പ്രകടിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, വിചാരണാ നടപടികള്‍ പൂര്‍ത്തിയാക്കാതെ ഭര്‍ത്താവിനെ വിട്ടയക്കാന്‍ സാധ്യതയില്ല. പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് സലാലയിലെ ആര്‍.ഒ.പി വൃത്തങ്ങള്‍ സൂചന നല്‍കി.
 ഇത്രയേറെ സംസാരവിഷയമായ സംഭവം ഇതുവരെ ഉണ്ടായിട്ടില്ലാത്തതിനാല്‍ പ്രതിയെ എത്രയും വേഗം പിടികൂടുന്നതിനാണ് മുന്‍ഗണന. മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്കുവെക്കാനായിട്ടില്ളെന്നും അവര്‍ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.