മസ്കത്ത്: ന്യൂജനറേഷന്‍ ചിത്രങ്ങള്‍ പുതുകാല സിനിമക്ക് ശക്തിനല്‍കുകയും സാധ്യതകള്‍ തെളിച്ചമുള്ളതാക്കുകയും ചെയ്തതായി നടന്‍ മധു. കാമ്പുള്ള കഥകളായിരുന്നു മുന്‍കാലത്തെ സിനിമകളുടെ ശക്തി. സാഹോദര്യബന്ധത്തെ പ്രതിപാദിക്കുന്നതായിരുന്നു അവയുടെ ഉള്ളടക്കങ്ങള്‍. പേരുകളും അങ്ങനെയുള്ളതായിരുന്നു. എന്നാല്‍, അങ്ങനെയുള്ള സിനിമകള്‍ ഉണ്ടാകുന്നില്ല. അണുകുടുംബത്തിലെ മാതാപിതാക്കള്‍ക്ക് സാഹോദര്യബന്ധത്തെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയില്ല. സമൂഹത്തിലെ ഈ അവസ്ഥയാണ് ഇന്നത്തെ സിനിമകളിലും പ്രതിഫലിക്കുന്നത്. മനസ്സിന് താല്‍പര്യവും സന്തോഷവും നല്‍കുന്ന സിനിമകളാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഇനിയും മനസ്സിളക്കുന്ന കഥകള്‍ ലഭിച്ചാല്‍ സംവിധാനത്തിന്‍െറ വഴിയില്‍ തിരിയുമെന്നും മധു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാളം വിഭാഗത്തിന്‍െറ 20ാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് മധു മസ്കത്തിലത്തെിയത്. മലയാളം വിഭാഗത്തിന്‍െറ ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ക്ക് ഇന്ന് ഒൗദ്യോഗിക തുടക്കമാകുമെന്ന് കണ്‍വീനര്‍ ജി.കെ. കാരണവര്‍ പറഞ്ഞു.
രാത്രി എട്ടിന് അല്‍ ഫലാജ് ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയും നടന്‍ മധു വിശിഷ്ടാതിഥിയുമായിരിക്കും. ചലച്ചിത്ര മേഖലക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് മധുവിന് മലയാളം വിങ് ‘അതുല്യ പ്രതിഭാ പുരസ്കാരം’ നല്‍കും.
ഇന്ത്യന്‍ സോഷ്യല്‍ക്ളബ് ചെയര്‍മാന്‍ സതീഷ് നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി ബാബു രാജേന്ദ്രന്‍ തുടങ്ങിയവരും പങ്കെടുക്കും. ഉദ്ഘാടന പരിപാടികള്‍ക്കുശേഷം നര്‍ത്തകി നീന പ്രസാദും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടി ഉണ്ടാകും. ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പാണ് പരിപാടിയുടെ സ്പോണ്‍സര്‍മാര്‍. ഓണാഘോഷത്തിന്‍െറ ഭാഗമായി കല, സംഗീത, നൃത്ത, സാഹിത്യ മത്സരങ്ങള്‍ ഈ മാസം 28ന് നടക്കും. നവംബറില്‍ വിപുലമായ സാഹിത്യസമ്മേളനവും പദ്ധതിയിടുന്നുണ്ട്.
ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടറും സി.ഇ.ഒയുമായ സിദ്ദീഖ് വലിയകത്ത്, കുവൈത്ത് ഫഹാഹീലിലെ ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്‍റര്‍ ജനറല്‍ മാനേജര്‍ റസ്വാന്‍ അബ്ദുല്‍ഖാദര്‍, കോ. കണ്‍വീനര്‍ കെ.എ. താജുദ്ദീന്‍, കള്‍ചറല്‍ സെക്രട്ടറി ശ്രീകുമാര്‍. പി, സാമൂഹിക വിഭാഗം സെക്രട്ടറി പാപ്പച്ചന്‍ പി.ഡാനിയേല്‍, ചില്‍ഡ്രന്‍സ് വിങ് സെക്രട്ടറി പ്രണതീഷ്, ലേഡീസ് വിഭാഗം സെക്രട്ടറി
ഹേമമാലിനി, ട്രഷറര്‍ ശ്രീകുമാര്‍ എസ്, സ്പോര്‍ട്സ് ആന്‍ഡ് എന്‍റര്‍ടെയിന്‍മെന്‍റ് സെക്രട്ടറി ബാബു തോമസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.