ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍റര്‍ ഉദ്ഘാടനം ആഗസ്റ്റില്‍

മസ്കത്ത്: അന്താരാഷ്ട്ര നിലവാരത്തോടെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നിര്‍മാണം പൂര്‍ത്തിയാവുന്ന ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററിന്‍െറ ഒന്നാംഘട്ട ഉദ്ഘാടനം ആഗസ്റ്റ് 15ന് നടക്കും. 
അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് വേദിയാക്കാവുന്ന വിധത്തില്‍ ഉന്നത നിലവാരത്തോടെയാണ് കണ്‍വെന്‍ഷന്‍, എക്സിബിഷന്‍ സെന്‍റര്‍ പൂര്‍ത്തിയാക്കുന്നത്. 
പദ്ധതിയുടെ പൂര്‍ത്തീകരണം ബിസിനസ് ടൂറിസത്തിന്‍െറ വളര്‍ച്ചക്ക് നിര്‍ണായക സ്വധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 
ഏറെ പ്രത്യേകതകളുള്ളതാണ് എക്സിബിഷന്‍ സെന്‍റര്‍. 22,000 ചതുരശ്ര മീറ്ററായിരിക്കും എക്സിബിഷന്‍ സെന്‍ററിന്‍െറ വിസ്തൃതി. ഇതോടൊപ്പം, അടുക്കള സൗകര്യത്തോടെയുള്ള സ്യൂട്ടുകള്‍, ഭക്ഷണമൊരുക്കാന്‍ പാചക വിദഗ്ധര്‍ തുടങ്ങിയ സൗകര്യങ്ങളും എക്സിബിഷന്‍ സെന്‍ററിലുണ്ടാവും. 
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് സമുച്ചയം ഉയരുന്നത്. വിമാനത്താവളത്തില്‍നിന്ന് 10 മിനിറ്റിനുള്ളില്‍ എക്സിബിഷന്‍ സെന്‍ററില്‍ എത്താനാവും. 
ഇതിന്‍െറ സമീപത്തായി നിരവധി ആര്‍ഭാട ഹോട്ടലുകള്‍, സ്യൂട്ടുകള്‍ എന്നിവയും നിരവധിയാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.