മസ്കത്ത്: ചപാല കൊടുങ്കാറ്റ് സലാല തീരത്തേക്ക് നീങ്ങുന്നെന്ന വാര്‍ത്ത പരന്നതോടെ സലാലയിലെ മലയാളികളടക്കമുള്ളവര്‍ ഭീതിയിലായി. മസ്കത്ത് കഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്ന മേഖലയാണ് സലാല. കാറ്റ് ശക്തമായി അടിച്ചുവീശുമെന്നും ഗോനുവിന് സമാനമാവുമെന്നുമാണ് ഒടുവില്‍കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. ദോഫാര്‍ തീരത്തിന് ഏറ്റവും അടുത്തത്തെിയതിനാല്‍ സലാലയില്‍ അന്തരീക്ഷം മൂടിക്കെട്ടാന്‍ തുടങ്ങിയിട്ടുണ്ട്. പട്ടാളവും ദ്രുതകര്‍മസേനയും ഏത് അത്യാഹിതവും നേരിടാന്‍ സജ്ജമായി നിലയുറപ്പിച്ചതായി സലാല വാസികള്‍ പറയുന്നു. കടല്‍തീരത്തുനിന്ന് താഴ്ന്നസ്ഥലങ്ങളില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. മലയാളികളും ഏറെ ജാഗ്രതയിലാണ്. മസ്കത്ത് ഗവര്‍ണറേറ്റില്‍നിന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സിന്‍െറ വാഹനങ്ങള്‍ സലാലയിലേക്ക് നീങ്ങിയിട്ടുണ്ട്. സലാല തുറമുഖത്തിന് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരമാലകള്‍ ഉയര്‍ന്നുപൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ നാശനഷ്ടമുണ്ടാവാതെ സൂക്ഷിക്കണമെന്നാണ് നിര്‍ദേശംനല്‍കിയത്. ആവശ്യം വന്നാല്‍ തുറമുഖം അടച്ചിടുമെന്നും അറിയിപ്പില്‍ പറയുന്നു. ആശുപത്രി ജീവനക്കാരോട് ഏത് സമയത്തും ജോലിക്ക് ഹാജരാവാന്‍ തയാറായി നില്‍ക്കണമെന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ജനങ്ങള്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മെഴുകുതിരി, റാന്തല്‍ വിളക്കുകള്‍, ടോര്‍ച്ച്, ടര്‍പായ, വെള്ളം, ഭക്ഷണസാധനങ്ങള്‍ എന്നിവ ശേഖരിക്കുന്നുണ്ട്. വെള്ളവും വൈദ്യുതിയും മുടങ്ങുമെന്നും ജനങ്ങള്‍ ഭയപ്പെടുന്നു.
മിര്‍ബാത്ത് ഭാഗങ്ങളില്‍ വീടുകളുടെ ജനലുകളും വാതിലുകളും ടര്‍പ്പായ ഉപയോഗിച്ച് വെള്ളം അകത്തുകടക്കാത്ത രീതിയില്‍ സുരക്ഷിതമാക്കുന്നുണ്ട്. സലാല ഒമാനിലെ ഏറ്റവും വലിയ കൃഷിയിടമായതിനാല്‍ കാറ്റും മഴയും വന്‍ നാശനഷ്ടമുണ്ടാക്കാന്‍ ഇടയുണ്ട്. ശക്തമായ മഴ വന്‍ കൃഷിനാശത്തിന് കാരണമായേക്കും. തെങ്ങുകളടക്കം നിരവധി വന്‍ മരങ്ങള്‍ സലാലയിലുണ്ട്. ഏക്കര്‍ കണക്കിന് വാഴത്തോപ്പുകള്‍ക്കും മറ്റ് കൃഷിയിടങ്ങള്‍ക്കും മഴയും കാറ്റും ഭീഷണിയാവുമെന്നും ഭയപ്പെടുന്നു. വന്‍മരങ്ങള്‍ കടപുഴകുകയാണെങ്കില്‍ വേറെയും നാശങ്ങളുണ്ടാവും. സലാലയിലുള്ളവര്‍ ഏറെ ജാഗ്രതയോടെയാണ് കാലാവസ്ഥാ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.