കുവൈത്ത് സിറ്റി: രാജ്യത്തെ തെരുവുകൾക്ക് ഇനി പേരുണ്ടാകില്ല. പകരം നമ്പറുകൾ നൽകും. നഗരാസൂത്രണ രംഗത്ത് നിർണായകമായ മാറ്റങ്ങൾക്ക് തുടക്കമിടുന്ന നടപടികൾക്ക് വൈകാതെ തുടക്കമാകും. രാജ്യത്തെ 591 തെരുവുകൾക്ക് ഇനി പേരിന് പകരം നമ്പറുകൾ നൽകും.
മേയ് 20ന് പുറത്തിറക്കിയ മന്ത്രിസഭാ പ്രമേയത്തെ തുടർന്നാണ് ഈ സുപ്രധാന തീരുമാനം. ജൂൺ 23ന് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ മനാൽ അൽ അസ്ഫൂറിന്റെ അധ്യക്ഷതയിൽചേർന്ന സ്ട്രീറ്റ് നെയിമിങ് കമ്മിറ്റി യോഗം ഇതിന് അംഗീകാരം നൽകി. ഇതോടെ പഴയ പല പേരുകളും മായും. അവിടെ നമ്പറുകൾ സ്ഥാനം പിടിക്കും.
ഇതിനുപുറമെ മൂന്ന് തെരുവുകൾക്ക് അറബ് നഗരങ്ങളുടെയോ തലസ്ഥാനങ്ങളുടെയോ പേരുകൾ നൽകാനും യോഗം തീരുമാനിച്ചിട്ടുണ്ട്. റോഡുകൾക്കും തെരുവുകൾക്കും പൊതുസ്ഥലങ്ങൾക്കും വ്യക്തികളുടെ പേരുകൾ ഉപയോഗിക്കുന്നത് കുറക്കാനുള്ള മന്ത്രിസഭ നിർദേശത്തെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.