കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ അഹ്ലൻ വ സഹ്ലൻ പ്രോഗ്രാം എൻജിനീയർ ശൈഖ് സുഊദ് അൽ ഹഷഫ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഖുർആനും, പ്രവാചക ചര്യയും മുറുകെപ്പിടിച്ച് നന്മയുടെ വാഹകരായി ജീവിക്കാനും റമദാനിലേക്ക് സംശുദ്ധ മനസ്സുമായി തയാറെടുക്കാനും, റമദാനിനെ അതിന്റെ പൂർണ അർഥത്തിൽ ഉൾക്കൊള്ളാനും ജംഇയ്യതു ഇഹി യാഉത്തുറാസ് അൽ ഇസ്ലാമി ഫർവാനിയ ഗവർണറേറ്റ് ജനറൽ മാനേജർ എൻജിനീയർ ശൈഖ് സുഊദ് അൽ ഹഷഫ് ഉണർത്തി.
കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ റിഗ്ഗായി ഔഖാഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അഹ്ലൻ വ സഹ്ലൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുർആൻ വിജ്ഞാന പരീക്ഷ വിജയികൾക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിർവഹിച്ചു.
ഔഖാഫ് മന്ത്രാലയം ഉദ്യോഗസ്ഥൻ മുഹമ്മദ് അലി ആശംസ സംസാരം നടത്തി. അബ്ദുസ്സലാം സ്വലാഹി, ഷഫീഖ് അബ്ദുറഹീം, പി.എൻ.അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. ചോദ്യോത്തര പരിപാടിയും നടന്നു. സെന്റർ ആക്റ്റിങ് പ്രസിഡന്റ് സി.പി അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ സ്വാഗതവും, ദഅവ സെക്രട്ടറി സക്കീർ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
കുട്ടികൾക്കായി ഒരുക്കിയ 'കിഡ്സ് കോർണറിൽ’ സമീർ അലി ഏകരൂൽ, നൗഫൽ സ്വലാഹി എന്നിവർ ക്ലാസ് എടുത്തു. കുട്ടികൾക്ക് കളറിങ് മത്സരം ,ക്വിസ്, അസ്മാഉൽ ഖുർആൻ ലക്കി ഡ്രോ മത്സരങ്ങൾ സംഘടിപ്പിച്ചു. ഷമീർ മദനി കൊച്ചി, അബ്ദുൽമജീദ് മദനി, ഹിഫ്സു റഹ്മാൻ, സാജു ചെമ്മനാട് , നൗഫൽ കോടാലി ,ജൗഹർ ജഹ്റ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.