മിഷൻ മദർ മേരി മിഷൻ ഗ്രൂപ് ലോഗോ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മിഷൻ മദർ മേരി മിഷൻ ഗ്രൂപ് ലോഗോ ഹോളി ഫാമിലി കോ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൾദോ ബെറാർഡി ഒ.എസ്.എസ്.ടി പ്രകാശനം ചെയ്തു. ഗ്രൂപ്പിന്റെ മൂന്നു വർഷത്തെ പ്രവർത്തനങ്ങളെ ബിഷപ്പ് അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
മിഷൻ സ്ഥാപക കോഓർഡിനേറ്റർ ബാബു ഫ്രാൻസീസ്, സെക്രട്ടറി പ്രിൻസ് കൊല്ലപ്പിള്ളിൽ, കോർ കമ്മിറ്റി അംഗങ്ങളായ മരിയ ലോറൻസ്, ജോഷി കുര്യൻ, ഷീബ ജോബി, പ്രിൻസി പ്രിൻസ്, സുമ ലോറസ് സിമി ജിജു, ഗ്രെറ്റി ജിൻസോ, രാജീവ് ജോൺ, ബിട്ടു അബ്രഹാം, ഷെറി വർഗീസ് എന്നിവരും പങ്കെടുത്തു. 2023ൽ കുവൈത്തിൽ ആരംഭിച്ച മിഷൻ ഇന്ത്യ, ന്യൂസിലൻഡ്, യു.എസ്.എ, ഒമാൻ, യു.എ.ഇ, അയർലൻഡ് എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.