പിടിയിലായ പ്രതികൾ
കുവൈത്ത് സിറ്റി: റൗദത്തൈനിലെ എണ്ണപ്പാടത്തിൽനിന്ന് ഡീസൽ മോഷ്ടിച്ച് അബ്ദലിയിലും സബ്രിയയിലും കരിഞ്ചന്തയിൽ വിറ്റ ഏഴ് പ്രവാസികൾ പിടിയിൽ. അനധികൃത ഡീസൽ വ്യാപാരത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പ്രത്യേക സംഘത്തെ വിന്യസിച്ചു നടത്തിയ നീക്കത്തിലാണ് ക്രിമിനൽ സംഘം പിടിയിലായത്.
പരിശോധനയിൽ പ്രതികളിൽനിന്ന് പണവും കണ്ടെത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്നുള്ള വരുമാനമാണിതെന്ന് തെളിഞ്ഞു.സംശയിക്കുന്നവരെയും പിടിച്ചെടുത്ത എല്ലാ വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ പേർ ഉണ്ടോ എന്ന് അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.