കുവൈത്ത് സിറ്റി: ഖൈത്താനിൽ സുരക്ഷ പരിശോധനയിൽ 11 നിയമലംഘകർ പിടിയിലായി. തൊഴിലുടമകളിൽനിന്ന് ഒളിച്ചോടി അറസ്റ്റ് വാറന്റുകൾ നിലനിൽക്കുന്ന പ്രവാസികൾ, വിസയിൽ രേഖപ്പെടുത്താത്ത ജോലി ചെയ്ത ഒരാൾ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സുരക്ഷ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
പൊലീസ് സ്റ്റേഷൻ മേധാവി ലെഫ്റ്റനന്റ് കേണൽ ബന്ദർ അൽ മുതൈരിയുടെ മേൽനോട്ടത്തിലാണ് അപ്രതീക്ഷിത സുരക്ഷ പരിശോധന നടന്നത്.
പ്രവാസികളുടെ താമസ മേഖലകളിൽ ശക്തമായ സുരക്ഷ സാന്നിധ്യം നിലനിർത്താനും നിയമലംഘകരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി അപ്രതീക്ഷിത പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. പിടിയിലായവരെ മറ്റു നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.