പി​ടി​കൂ​ടി​യ പു​ക​യി​ല പാ​ക്ക​റ്റു​ക​ൾ

പി​ടി​കൂ​ടി​യ​ത് 13 കി​ലോ; വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ​തോ​തി​ൽ പു​ക​യി​ല പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ തോ​തി​ൽ ച​വ​ക്കു​ന്ന പു​ക​യി​ല പി​ടി​കൂ​ടി. ഇ​ന്ത്യ​യി​ലെ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ത്തി​ൽ എ​ത്തി​യ ഒ​രു ക​മ്പ​നി​യു​ടെ ക​സ്റ്റം​സ് ബ്രോ​ക്ക​റാ​യി ജോ​ലി ചെ​യ്യു​ന്ന​യാ​ളി​ൽ​നി​ന്നാ​ണ് 13 കി​ലോ​ഗ്രാം പു​ക​യി​ല ക​ണ്ടെ​ത്തി​യ​ത്. പ​തി​വ് പ​രി​ശോ​ധ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കി​ടെ ഇ​വ ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ ക​സ്റ്റം​സ് ച​ട്ട​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ക്കു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.​കേ​സി​ൽ ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ, എ​യ​ർ​പോ​ർ​ട്ട് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നു​ക​ൾ എ​ന്നി​വ ഏ​കോ​പ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ദേ​ശീ​യ സു​ര​ക്ഷ​യും പൊ​തു സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ലും മ​റ്റു ക​ര പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യി ക​സ്റ്റം​സ് അ​റി​യി​ച്ചു. നി​രോ​ധി​ത​മോ നി​യ​ന്ത്രി​ത​മോ ആ​യ വ​സ്തു​ക്ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളെ ചെ​റു​ക്കു​മെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​വ​ർ​ത്തി​ച്ചു.

Tags:    
News Summary - 13 kg seized; Huge haul of tobacco seized at airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.