സാന്ത്വനം കുവൈത്ത് സിൽവർ ജൂബിലി സുവനീർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സാന്ത്വനം കുവൈത്ത് രജത ജൂബിലി സമ്മേളനം അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ അൽ അൻസാരി എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എൻ.ജ്യോതിദാസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് കുമാർ സംഘടന റിപ്പോർട്ടും ട്രഷറർ ജിതിൻ ജോസ് സാമ്പത്തിക റിപ്പോർട്ടും, റിഷി ജേക്കബ് വോളന്റിയേഴ്സിന്റെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
സിൽവർ ജൂബിലി സുവനീർ 'സ്മരണിക -2025' ബാബുജി ബത്തേരിക്ക് നൽകി സജി ജോസ് പ്രകാശനം ചെയ്തു. സുവനീർ രൂപകൽപന ചെയ്ത നാസർ, സാന്ത്വനം ഭാരവാഹികളും പങ്കെടുത്തു. ഗാനസന്ധ്യയും അരങ്ങേറി. ടി.എസ്.ശശീന്ദ്രൻ സ്വാഗതവും അനിൽ കുമാർ നന്ദിയും പറഞ്ഞു. നെൽസൺ നൈനാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പിന്നിട്ട പ്രവർത്തന വർഷത്തിൽ 1696 രോഗികൾക്കായി കോടി 82 ലക്ഷം രൂപയുടെ ചികിത്സ-വിദ്യാഭ്യാസ-കുടുംബ സഹായ പദ്ധതികൾ നടപ്പിലാക്കിയെന്നും, 25 വർഷത്തിനിടെ 20,868 രോഗികൾക്കായി 20 കോടിയിലേറെ വിവിധ സഹായ പദ്ധതികളിലൂടെ ദുർബല ജനവിഭാഗങ്ങൾക്കായി ലഭ്യമാക്കാൻകഴിഞ്ഞതായും ഭാരവാഹികൾ അറിയിച്ചു.
സിൽവർ ജൂബിലി പ്രത്യേക സാമൂഹ്യക്ഷേമ പദ്ധതിയായി 25 രോഗികൾക്ക് അവയവമാറ്റ ശസ്ത്രക്രിയ, 50 കുട്ടികളുടെ അർബുധ ചികിത്സ സഹായം, 25 വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ സഹായം എന്നിവ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.പുതിയ ഭാരവാഹികളായി സുനിൽ ചന്ദ്രൻ (പ്രസി), കെ.എസ്. അനിൽ കുമാർ (ജന.സെക്ര), സന്തോഷ് ജോസഫ് - (ട്രഷ) എന്നിവരെയും എക്സിക്യൂട്ടിവ്, വർക്കിങ് കമ്മിറ്റി, ഉപദേശക സമിതി അംഗങ്ങളെയും വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.