Posted On
date_range Updated On
date_range റോഡ് അടച്ചിടും
കുവൈത്ത് സിറ്റി: കിങ് ഫൈസൽ റോഡിൽ വിമാനത്താവളത്തിലേക്കുള്ള ഫാസ്റ്റ്, മിഡിൽ ലെയ്നുകൾ താൽക്കാലികമായി അടക്കുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
അഞ്ചാം റിങ് റോഡുമായുള്ള സ്ട്രീറ്റ് മുതൽ ഇബ്രാഹിം അൽ-മുസൈൻ സ്ട്രീറ്റ് വരെയുള്ള ഭാഗത്തിലാണ് നിയന്ത്രണം. ഫെബ്രുവരി 17 ചൊവ്വാഴ്ച പുലർച്ച ആരംഭിക്കുന്ന അടച്ചിടൽ മാർച്ച് 29 വരെ തുടരും. ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റുമായി സഹകരിച്ചാണ് നടപടി.യാത്രക്കാർ ബദൽ വഴികൾ ഉപയോഗിക്കാനും ട്രാഫിക് നിർദേശങ്ങൾ പാലിക്കാനും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.