നി​യ​മ​ലം​ഘ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല; റ​മ​ദാ​ന്റെ പ​വി​ത്ര​ത​യും നി​യ​മ​ങ്ങ​ളും മാ​നി​ക്ക​ണം

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ന്റെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ​മ​ഗ്ര സു​ര​ക്ഷ, സേ​വ​ന പ​ദ്ധ​തി ആ​രം​ഭി​ച്ചു. റ​മാ​ദാ​നി​ലെ ആ​ത്മീ​യ അ​ന്ത​രീ​ക്ഷം ചൂ​ഷ​ണം ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല.

നി​യ​മ​ലം​ഘ​ക​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും, പി​ടി​കൂ​ടു​ന്ന​തി​നും, ഭി​ക്ഷാ​ട​നം ഇ​ല്ലാ​താ​ക്കു​ന്ന​തി​നും പ്ര​ത്യേ​ക സു​ര​ക്ഷ സം​ഘ​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റു​ക​ൾ ഇ​ല്ലാ​തെ രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ നാ​ടു​ക​ട​ത്ത​ൽ അ​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​യ​മം ലം​ഘി​ക്കു​ന്ന​വ​രും സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​വ​രും ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രും.

യാ​ച​ക​ർ​ക്കെ​തി​രെ ന​ട​പ​ടി

വാ​ണി​ജ്യ കേ​​ന്ദ്ര​ങ്ങ​ളി​ലും പ​ള്ളി​ക​ൾ​ക്ക് സ​മീ​പ​വും കേ​ന്ദ്രീ​ക​രി​ക്കു​ന്ന യാ​ച​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. മാ​ർ​ക്ക​റ്റു​ക​ളി​ലും പ​ള്ളി​ക​ൾ​ക്ക് സ​മീ​പ​വു​മു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. യാ​ച​ന​യോ മ​റ്റു മോ​ശ​മാ​യ പെ​രു​മാ​റ്റ​മോ സം​ബ​ന്ധി​ച്ച കേ​സു​ക​ൾ 112 എ​ന്ന സെ​ൻ​ട്ര​ൽ ഓ​പ്പ​റേ​ഷ​ൻ​സ് റൂം ​വ​ഴി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. റ​മ​ദാ​ൻ നോ​മ്പ് സ​മ​യ​ത്ത് പ​ര​സ്യ​മാ​യി ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ ഒ​രു മാ​സം വ​രെ ത​ട​വും 100 ദീ​നാ​ർ പി​ഴ​യും ഒ​ടു​ക്കേ​ണ്ടി​വ​രും.

പ്ര​ത്യേ​ക ഗ​താ​ഗ​ത, സു​ര​ക്ഷ പ​ദ്ധ​തി

റ​മ​ദാ​നി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ത്യേ​ക ഗ​താ​ഗ​ത, സു​ര​ക്ഷ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന റോ​ഡു​ക​ൾ, ക​വ​ല​ക​ൾ, തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ തീ​വ്ര​മാ​യ പ​ട്രോ​ളി​ങ് ന​ട​ത്തും.

പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സു​ഖ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ക, സു​ഗ​മ​മാ​യ ഷോ​പ്പി​ങ്ങും മ​ത​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സു​ഗ​മ​മാ​ക്കു​ക, ഗ​താ​ഗ​ത, സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം. റ​മ​ദാ​ൻ മാ​സ​ത്തി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ വ​കു​പ്പു​ക​ളും മേ​ഖ​ല​ക​ളും രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് 2:30 വ​രെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ട്രാ​ഫി​ക് ആ​ൻ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് സെ​ക്ട​ർ മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ൽ അ​തീ​ഖി അ​റി​യി​ച്ചു. 

ച​ന്ദ്ര​ക്ക​ല കാ​ണു​ന്ന​വ​ർ അ​റി​യി​ക്ക​ണം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ​നോ​മ്പ് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ചാ​ന്ദ്ര​ദ​ർ​ശ​ന ക​മ്മി​റ്റി ചൊ​വ്വാ​ഴ്ച യോ​ഗം ചേ​രും. വൈ​കു​ന്നേ​രം 5:30 മു​ത​ൽ ചാ​ന്ദ്ര​ദ​ർ​ശ​ന ക​മ്മി​റ്റി ച​ന്ദ്ര​ക​ല നി​രീ​ക്ഷി​ക്കു​മെ​ന്ന് ചാ​ന്ദ്ര​ദ​ർ​ശ​ന അ​തോ​റി​റ്റി അ​റി​യി​ച്ചു.

ച​ന്ദ്ര​ക്ക​ല കാ​ണു​ന്ന​വ​ർ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു. തു​ട​ർ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും. ചൊ​വ്വാ​ഴ്ച മാ​സ​പ്പി​റ ക​ണ്ടാ​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ റ​മ​ദാ​ൻ ആ​രം​ഭി​ക്കും. 

Tags:    
News Summary - Violations of the rules will not be allowed; the sanctity and rules of Ramadan must be respected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.