കെ.സി.അബ്ദുൽ സത്താർ, എ.വി.ഷക്കീർ, അബ്ദുൽ കരീം
കുവൈത്ത് സിറ്റി: കണ്ണൂർ ജില്ലയിലെ പുതിയങ്ങാടി പ്രാദേശിക കൂട്ടായ്മയായ പി.ജെ.ഡി.സി കുവൈത്ത് വാർഷിക പൊതുയോഗവും, തെരഞ്ഞെടുപ്പും ഫർവാനിയയിൽ നടന്നു. പ്രസിഡന്റ് കെ.സി അബ്ദുൽ കരീം അധ്യക്ഷതവഹിച്ചു. അഡ്വൈസറി ബോർഡ് അംഗം ടി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.എ.പി അബ്ദുൽ സലാം വാർഷിക പ്രവർത്തന റിപ്പോർട്ടും, മുഹമ്മദ് അലി ഇ.വി.എം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ട്രഷറർ അഷ്റഫ് സീവായി കമ്മിറ്റി പ്രവർത്തങ്ങൾ വിശദീകരിച്ചു. പി.എ.പി. അബ്ദുൽ സലാം സ്വാഗതവും വി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു. ടി. മുഹമ്മദ് കുഞ്ഞി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ഭാരവാഹികൾ: കെ.സി.അബ്ദുൽ സത്താർ (പ്രസി), അബ്ദുൽ സലാം പി.എ.പി (വർക്കിങ് പ്രസി), അഷ്റഫ് സീവായി (വൈ. പ്രസി), എ.വി.ഷക്കീർ (ജന. സെക്ര), നബീൽ അഹ്മദ് പി.എം (അഡ്മിൻ സെക്ര), മുസ്തഫ സി.കെ (ജോ. സെക്ര), വി. അബ്ദുൽ കരീം (ട്രഷ), കെ. നിഷാൻ (റിലീഫ് ഡയറക്ടർ), എസ്.വി.അബ്ദുൽ സലാം, ടി.മുഹമ്മദ് കുഞ്ഞി, കെ.സി. അബ്ദുൽ കരീം (ഉപദേശ സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.