കെ.ഐ.ജി അബുഹലീഫ ഏരിയ 'മർഹബൻ യാ റമദാൻ' സംഗമത്തിൽ ഡോ. അലിഫ് ശുകൂർ സംസാരിക്കുന്നു

കെ.​ഐ.​ജി അ​ബു​ഹ​ലീ​ഫ ഏ​രി​യ മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ'​ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നെ സ്വാ​ഗ​തം ചെ​യ്തു കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) അ​ബു​ഹ​ലീ​ഫ ഏ​രി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ പ​ഠ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബു​ഹ​ലീ​ഫ വെ​ൽ​ഫെ​യ​ർ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ് മ​ഹ്‌​നാ​സ് മു​സ്ത​ഫ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​അ​ലി​ഫ് ശു​കൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 'മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ' സ​ദ​സ്സ്

ആ​രാ​ധ​ന​ക​ളു​ടെ ആ​ത്മാ​വി​നാ​ണ് ഖു​ർ​ആ​ൻ ഊ​ന്ന​ൽ ന​ൽ​കു​ന്ന​തെ​ന്നും പ്ര​ക​ട​ന​പ​ര​ത​ക്ക​പ്പു​റം യ​ഥാ​ർ​ഥ ആ​ത്മാ​വ് ഉ​ൾ​ക്കൊ​ണ്ടാ​ണ് ആ​രാ​ധ​ന​ക​ൾ നി​ർ​വ​ഹി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. റ​മ​ദാ​ൻ ഇ​തി​ന് ഒ​രു സു​വ​ർ​ണാ​വ​സ​മാ​ണെ​ന്നും ഉ​ണ​ർ​ത്തി. റ​മ​ദാ​നെ അ​നു​കൂ​ല​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും സൂ​ചി​പ്പി​ച്ചു. അ​ൻ​സാ​ർ അ​സ്ഹ​രി ഖു​ർ​ആ​നി​ൽ​നി​ന്ന് അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി നി​ഹാ​ദ് അ​ബ്ദു​ൽ​നാ​സ​ർ സ്വാ​ഗ​ത​വും അ​ൻ​വ​ർ ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ബാ​സി​ത് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - KIG Abu Khalifa Area 'Marhaban Ya Ramadan' gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.