‘വേണു പൂർണിമ- 2025’ പോസ്റ്ററുമായി ഒ.ഐ.സി.സി അംഗങ്ങൾ
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി ‘വേണു പൂർണിമ- 2025’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രവാസി പുരസ്കാര സമർപ്പണം മേയ് ഒമ്പതിന്. ശുവൈഖ് കൺവെൻഷൻ സെന്റർ ആൻഡ് റോയൽ സ്യൂട്ട് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പ്രവാസി പുരസ്കാരം കെ.സി. വേണുഗോപാൽ എം.പി ക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് കൈമാറും. കെ.പി.സി.സി ജനറൽ സെക്രട്ടറിയും കുവൈത്ത് ചുമതലയുമുള്ള അഡ്വ.അബ്ദുൽ മുതലിബ്, മറിയം ഉമ്മൻചാണ്ടി എന്നിവരും പങ്കെടുക്കും.
പ്രശസ്ത പിന്നണി ഗായകർ പങ്കെടുക്കുന്ന വിവിധ കലാ പരിപാടികളും ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു. പരിപാടിക്ക് വർഗീസ് പുതുകുളങ്ങര ചെയർമാനും ബി.സ്.പിള്ള ജനറൽ കൺവീണരുമായ 301 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.