അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ
അസ്സബാഹ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
കുവൈത്ത് സിറ്റി: ഇറാനിയൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് അമീറിനെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ അന്വേഷിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി സംസാരിച്ച ഫ്രഞ്ച് പ്രസിഡന്റ് കുവൈത്തിനെയും നേതൃത്വത്തെയും ജനങ്ങളെയും കുറിച്ച് അന്വേഷിച്ചു. കുവൈത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും വ്യക്തമായ ലംഘനമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട്, ശത്രുതാപരമായ പ്രവൃത്തികളെ ഫ്രാൻസ് ശക്തമായി അപലപിക്കുന്നതായി മാക്രോൺ വ്യക്തമാക്കി. കുവൈത്തിന്റെ സുരക്ഷ, സ്ഥിരത, അവയെ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾ എന്നിവക്കും ഫ്രാൻസിന്റെ പിന്തുണ അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.