വി​വേ​കം ഒ​രു കാ​വ​ൽ​ക്കാ​ര​ൻ

നൈ​മി​ഷി​ക​മാ​യ ആ​വേ​ശ​വും വ​രും​വ​രാ​യ്ക​ക​ൾ നോ​ക്കാ​തെ​യു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളും ചി​ല​പ്പോ​ൾ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്നു. പി​ഴ​വ് മ​ന​സ്സി​ലാ​ക്കി തി​രു​ത്തു​മ്പോ​ഴേ​ക്കും സ​മ​യം ക​ട​ന്നു​പോ​യി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ വി​വേ​ക​ത്തോ​ടെ കാ​ര്യ​ങ്ങ​ളെ സ​മീ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രു പ​രി​ധി വ​രെ പി​ഴ​വു​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്നു. സ​ന്തു​ലി​ത വ്യ​ക്തി​ത്വ​മു​ള്ള മ​നു​ഷ്യ​ന്റെ അ​ട​യാ​ള​ങ്ങ​ളി​ലൊ​ന്നാ​ണ് വി​വേ​കം. വി​ശാ​ല ചി​ന്ത​യും ന​ല്ല മ​ന​സ്സും പ്രാ​യോ​ഗി​ക അ​റി​വു​ക​ളും ഉ​ള്ള​വ​ർ വി​വേ​ക​ത്തോ​ടെ പെ​രു​മാ​റു​ക​യും അ​വ​ധാ​ന​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു.

കു​റ​ച്ചാ​ളു​ക​ൾ മ​ദീ​ന​യി​ൽ പ്ര​വാ​ച​ക​നെ കാ​ണാ​ൻ വ​ന്നു. അ​വ​ർ പ്ര​വാ​ച​ക സ​ന്നി​ധി​യി​ൽ അ​മി​താ​വേ​ശം കാ​ണി​ച്ചു. കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന മു​ൻ​ദി​റു​ൽ അ​ശ​ജ്ജ് എ​ന്ന​യാ​ൾ വ​ള​രെ സൗ​മ്യ​മാ​യും ആ​ദ​ര​വോ​ടെ​യു​മാ​ണ് പ്ര​വാ​ച​ക​രെ സ​മീ​പി​ച്ച​ത്. അ​വി​ടു​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ഇ​പ്ര​കാ​രം പ​റ​ഞ്ഞു: ‘താ​ങ്ക​ളി​ൽ വി​വേ​ക​വും അ​വ​ധാ​ന​ത​യും ഉ​ണ്ട്. അ​വ ര​ണ്ടും അ​ല്ലാ​ഹു​വി​ന് ഇ​ഷ്ട​മു​ള്ള ഗു​ണ​ങ്ങ​ളാ​ണ്’.

വി​വേ​ക​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ന​ല്ല മ​നു​ഷ്യ​ർ​ക്ക് ഭൂ​ഷ​ണ​മ​ല്ല. ചി​ന്ത​യും ആ​ലോ​ച​ന​ക​ളും ആ​വ​ശ്യ​മു​ള്ള ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ പോ​ലും ചി​ല​യാ​ളു​ക​ൾ വി​വേ​ക​മി​ല്ലാ​തെ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ക​യും തീ​രു​മാ​ന​ങ്ങ​ൾ പ​റ​യു​ക​യും ചെ​യ്യാ​റു​ണ്ട്. ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യേ​ക്കാ​വു​ന്ന കു​ടും​ബ-​സ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ൽ പ്ര​ശ്ന ക​ലു​ഷി​ത​മാ​കു​ന്ന​ത് ചി​ല വ്യ​ക്തി​ക​ളു​ടെ അ​വി​വേ​കം കാ​ര​ണ​മാ​കാം.

അ​വ​ധാ​ന​ത ദൈ​വി​ക​വും അ​നാ​വ​ശ്യ ധി​റു​തി പൈ​ശാ​ചി​ക​വു​മാ​ണ്. സ​ന്ദ​ർ​ഭോ​ചി​തം വി​വേ​ക​ത്തോ​ടെ ചു​വ​ടു​ക​ൾ വെ​ക്കു​ന്ന​വ​ർ​ക്ക് ജ​ന​ങ്ങ​ളു​മാ​യി ന​ല്ല ബ​ന്ധ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്കാ​നും പ്ര​ശ്ന​ങ്ങ​ളെ ശാ​ന്ത​മാ​യി പ​രി​ഹ​രി​ക്കാ​നും സാ​ധി​ക്കു​ന്നു. അ​വ​രു​ടെ ജീ​വി​തം സ​മാ​ധാ​ന​മു​ള്ള​തും അ​സ​ങ്കീ​ർ​ണ​വു​മാ​യി​രി​ക്കും. കോ​പം നി​യ​ന്ത്രി​ക്കു​ക, ക്ഷ​മ​യോ​ടെ പെ​രു​മാ​റു​ക, ചി​ന്തി​ച്ച് പ്ര​തി​ക​രി​ക്കു​ക തു​ട​ങ്ങി​യ ഗു​ണ​ങ്ങ​ൾ അ​വ​രി​ലു​ണ്ടാ​കും. വി​വേ​കം പ​രി​ശീ​ലി​ക്കാ​വു​ന്ന ഗു​ണ​മാ​ണ്. കോ​പം വ​രു​മ്പോ​ൾ നി​ശ്ശ​ബ്ദ​മാ​കു​ക, അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ശാ​ന്ത​മാ​യി ചി​ന്തി​ക്കു​ക, തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ന് മു​മ്പ് അ​തി​ന്റെ ഫ​ല​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ക ഇ​തെ​ല്ലാം വി​വേ​കം പ​രി​ശീ​ലി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളാ​ണ്.

Tags:    
News Summary - Wisdom is a watchman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.