Posted On
date_range Updated On
date_range സുബിയ പവർ പ്ലാന്റിൽ ‘തീപിടിത്തം’
കുവൈത്ത് സിറ്റി: സുബിയ പവർ ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ പ്ലാന്റിലെ ഇന്ധന ടാങ്കിൽ തിങ്കളാഴ്ച രാവിലെ പരിമിതമായ തീപിടിത്തമുണ്ടായി. അടിയന്തര പദ്ധതി പ്രകാരം അഗ്നിശമന സേനാംഗങ്ങൾ ഉടൻ തീ നിയന്ത്രണവിധേയമാക്കിയതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
സാങ്കേതിക സംഘങ്ങൾ നാശനഷ്ടങ്ങൾ വിലയിരുത്തുന്നുണ്ടെന്നും വൈദ്യുതി, ജല ശൃംഖലകളെ ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.