കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് പൊതുമരാമത്ത് മന്ത്രാലയത്തിന്റെ ഷെൽട്ടറിങ് സെന്ററിൽ സന്ദർശനം നടത്തി. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാനും പ്രധാനമന്ത്രിയെ അനുഗമിച്ചു. അടിയന്തര സാഹചര്യങ്ങളിൽ കേന്ദ്രത്തിന്റെ പ്രവർത്തന സംവിധാനത്തെക്കുറിച്ചും, അസാധാരണമായ സാഹചര്യങ്ങളിൽ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ വിവിധ പ്രവർത്തനങ്ങൾ, പൊതു യൂട്ടിലിറ്റികളുടെ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള കാര്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചു. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും, പൗരന്മാരെയും താമസക്കാരെയും സം രക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തത്തിലും പ്രധാനമന്ത്രി നന്ദിയും അഭിനന്ദനവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.