കുവൈത്ത് സിറ്റി: കുടുംബ സന്ദർശന വിസയിൽ കുവൈത്തിലെത്തിയവർ വിവരങ്ങൾ പങ്കിടണമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസിയിലെ കമ്യൂണിറ്റി അഫയേഴ്സ് വകുപ്പ് അഭ്യർഥിച്ചു. വിവരശേഖരണത്തിന്റെ ഭാഗമായാണ് നടപടി. എംബസിയുടെ അറിയിപ്പ് പ്രകാരം, കുടുംബ സന്ദർശന വിസയിൽ കുവൈത്തിൽ ഉള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾ അവരുടെ വിവരങ്ങൾ community.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ചെയ്യണം.
പാസ്പോർട്ട് കോപ്പി, മുഴുവൻ പേര്, പാസ്പോർട്ട് നമ്പർ, പാസ്പോർട്ട് ഇഷ്യു ഡേറ്റ്, എക്സ്പെയറി ഡേറ്റ്, കുവൈത്ത് വിസ കോപ്പി എന്നിവയാണ് അയക്കേണ്ടത്. സന്ദർശന വിസ വിഭാഗത്തിന് കീഴിലുള്ള കുവൈത്തിലെ ഇന്ത്യൻ പൗരന്മാരുടെ പുതുക്കിയ റെക്കോഡ് നിലനിർത്തുക എന്നതാണ് ഡേറ്റ ശേഖരണത്തിന്റെ ലക്ഷ്യമെന്ന് എംബസി സന്ദേശത്തിൽ അറിയിച്ചതായി ‘അറബ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.അതേസമയം, മേഖലയിലെ പ്രത്യേക സാഹചര്യത്തിലും കുവൈത്ത് വ്യോമപാത അടക്കുകയും ചെയ്തതിനാൽ മലയാളികൾ അടക്കമുള്ള പ്രവാസികൾ നാട്ടിലും കുവൈത്തിലുമായി കുടുങ്ങിക്കിടക്കുകയാണ്. ഇത്തരക്കാർക്ക് വിസ കാലാവധി ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്.
സന്ദർശനവിസയിൽ രാജ്യത്ത് എത്തി വിസ കാലാവധി കഴിഞ്ഞവർക്കും കഴിയാറായവർക്കും ഒരു മാസവും കുവൈത്തിന് പുറത്തുള്ളവർക്ക് മൂന്നു മാസവുമാണ് ദീർപ്പിച്ചു നൽകിയത്.
വിസ കാലാവധി ദീർപ്പിക്കുന്നതിനായി റെസിഡൻസി അഫയേഴ്സ് വകുപ്പുകൾ സന്ദർശിക്കുകയോ, പ്രത്യേക ഫീസുകൾ നൽകുകയോ വേണ്ടതില്ല എന്നതും ആശ്വാസമാണ്. ഫെബ്രുവരി 28 മുതലാണ് കാലാവധി കണക്കാക്കുക. സംഘർഷം വൈകാതെ അവസാനിക്കുമെന്നും വിമാന സർവിസ് ഉടൻ ആരംഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രവാസികൾ.
ആവശ്യമായ വിവരങ്ങൾ
പാസ്പോർട്ട് കോപ്പി
മുഴുവൻ പേര്, പാസ്പോർട്ട് നമ്പർ
പാസ്പോർട്ട് ഇഷ്യു ഡേറ്റ്, എക്സ്പെയറി ഡേറ്റ്
കുവൈത്ത് വിസ കോപ്പി
മെയിൽ community.kuwait@mea.gov.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.