കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ അൽ ഖർജിൽ റെസിഡൻഷ്യൽ കെട്ടിടം ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെയും രണ്ടുപേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽപിക്കുകയും ചെയ്തതിനെയും കുവൈത്ത് ശക്തമായി അപലപിച്ചു.
സിവിലിയന്മാരെ ലക്ഷ്യംവെച്ചുള്ളതും പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്നതുമായ ഇത്തരം ശത്രുതാപരമായ പ്രവൃത്തികളെ കുവൈത്ത് ശക്തമായി തള്ളിക്കളയുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നലംഘനമാണിതെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടിക്കും കുവൈത്ത് പൂർണ പിന്തുണ നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സൗദി തലസ്ഥാന നഗരമായ റിയാദിന് സമീപം അൽ ഖർജ് മേഖലയിലെ താമസസ്ഥലത്ത് മിസൈൽ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.