കൊല്ലപ്പെട്ട സൈനികരെ ഖബറടക്കുന്നതിനായി എത്തിക്കുന്നു
കുവൈത്ത് സിറ്റി: രാഷ്ട്ര സേവനത്തിനിടെ വീരമൃത്യുവരിച്ച സൈനികർക്ക് കുവൈത്തിന്റെ വിരോജ്ജ്വല യാത്രയയപ്പ്. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലാൻഡ് ബോർഡർ സെക്യൂരിറ്റിയിൽ നിന്നുള്ള ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ഇമാദ് അൽ ഷറ, മേജർ ഫഹദ് അബ്ദുൽ അസീസ് അൽ മുജമ്മദ് എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
രണ്ടു പേരുടെയും ഖബറടക്കം തിങ്കളാഴ്ച രാവിലെ നടന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹ്, അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വാഹിബ്, നിരവധി സുരക്ഷ, സൈനിക നേതാക്കൾ എന്നിവരും പൗരന്മാരും അടങ്ങുന്ന വലിയ ജനക്കൂട്ടം ഇരുവർക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.