അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രെ കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. ഫെ​ബ്രു​വ​രി​യി​ൽ അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് പ്ര​ദേ​ശ​ത്തെ മൂ​ന്ന് ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും 40 അ​ന​ധി​കൃ​ത സ​ൺ​ഷേ​ഡു​ക​ൾ /മേ​ലാ​പ്പു​ക​ൾ, ഒ​മ്പ​ത് ക്യാ​മ്പു​ക​ൾ എ​ന്നി​വ പൊ​ളി​ച്ചു​മാ​റ്റു​ക​യും ചെ​യ്ത​താ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന്റെ സ്വ​ത്തി​ൽ കൈ​യേ​റ്റം, പൊ​തു സേ​വ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സം സൃ​ഷ്ടി​ക്ക​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ 61 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യ​താ​യി ഫ​ർ​വാ​നി​യ മു​നി​സി​പ്പാ​ലി​റ്റി ബ്രാ​ഞ്ചി​ലെ നി​യ​മ​ലം​ഘ​ന നീ​ക്കം ചെ​യ്യ​ൽ വ​കു​പ്പ് മേ​ധാ​വി എ​ൻ​ജി​നീ​യ​ർ ഫ​ഹ​ദ് അ​ൽ മു​വൈ​സ്രി വ്യ​ക്ത​മാ​ക്കി. പ്ര​ദേ​ശ​ത്ത് പൊ​തു ക്ര​മ​സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി താ​ൽ​ക്കാ​ലി​ക കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഉ​ത്ത​ര​വും ന​ട​പ്പി​ലാ​ക്കി.

Tags:    
News Summary - Action against unauthorized constructions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.