കുവൈത്ത് സിറ്റി: എക്സ്ഹോസ്റ്റ് സിസ്റ്റം അറ്റകുറ്റപ്പണികൾക്കായി പുതിയ സംവിധാനം അവതരിപ്പിച്ച് ജനറൽ ട്രാഫിക് വകുപ്പ്. ഇനി മുതൽ സാങ്കേതിക പരിശോധനവകുപ്പിൽ നിന്ന് ഔദ്യോഗിക റിപ്പയർ പെർമിറ്റ് ലഭിച്ചശേഷം മാത്രമേ വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും എക്സ്ഹോസ്റ്റ് റിപ്പയർ നടത്താൻ അനുവദിക്കൂ.
അമിത ശബ്ദം പുറപ്പെടുവിക്കുന്നതോ അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾ ലംഘിക്കുന്നതോ ആയ വാഹനങ്ങൾക്ക് റിപ്പയർ ഫോം നൽകും. അംഗീകൃത വർക്ക്ഷോപ്പുകളിലോ ഡീലർഷിപ്പുകളിലോ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം ഉടമകൾ തുടർ പരിശോധനക്കായി വീണ്ടും സാങ്കേതിക പരിശോധനാ വകുപ്പിൽ ഹാജരാകണം.
ഗതാഗതസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. സാങ്കേതിക മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നടപടികൾ വേഗത്തിലാക്കാനും റോഡുകളിലെ ശബ്ദ മലിനീകരണം കുറക്കാനും ഇതു സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.