???? ?????????

‘മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ’: കാരുണ്യച്ചിറക്​ വിരിച്ച്​ നാസർ പട്ടാമ്പി

കുവൈത്ത്​ സിറ്റി: കാത്തിരുന്ന വിമാനം അരികിലെത്തിയിട്ടും ടിക്കറ്റെടുക്കാൻ പണമില്ലാത്തതിനാൽ നാട്ടിൽ പോവാൻ കഴിയാതെ വിഷമിക്കുന്നവർക്ക്​ കാരുണ്യച്ചിറക്​ വിരിച്ച് കുവൈത്തിലെ മലയാളി വ്യവസായി​ നാസർ പട്ടാമ്പി.

‘ഗൾഫ്​ മാധ്യമ’വും ‘മീഡിയവണും’ ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ’പദ്ധതിയിലേക്ക്​ 50 ടിക്കറ്റുകൾ അദ്ദേഹം വാഗ്​ദാനം ചെയ്​തു. കോവിഡ്​ മഹാമാരി തീർത്ത ദുരിതക്കടലിൽ കണ്ണീർ കുടിക്കുന്നവർക്ക്​ ആശ്വാസമായി എത്തുകയാണ്​ നൂറുകണക്കിന്​ മനുഷ്യ സ്​നേഹികൾക്കൊപ്പം നാസർ പട്ടാമ്പിയും.

സ്​കൈ വേ ഗ്രൂപ്പ്​, റെയിൻബോ സ്​കൈ, ബോളിവുഡ്​, കാലിക്കറ്റ്​ ലൈവ്​, മലബാർ കിച്ചൻ തുടങ്ങി റെസ്​റ്റാറൻറ്​ ശൃംഖലകളുടെ മേധാവിയായ അദ്ദേഹം കോവിഡ്​ പശ്ചാത്തലത്തിൽ ജോലിയും വരുമാനവും ഇല്ലാതായവർക്ക്​ വ്യക്​തിപരമായും സംഘടനകളുടെ ഭാഗമായും ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. പാവപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാനുളള ഇൗ പദ്ധതിയെ ഏ​െറ സന്തോഷത്തോടെയാണ്​ അദ്ദേഹം സ്വാഗതം ചെയ്​തത്​.

പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത്​ ദൗത്യത്തിൽ നാട്ടിലേക്ക്​ പോകാൻ ടിക്കറ്റിന്​ പണമില്ലാതെ വിഷമിക്കുന്നവർക്കാണ്​ ഗൾഫ്​ മാധ്യമം -മീഡിയ വൺ ‘മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ’പദ്ധതിയിൽ ടിക്കറ്റ്​ ലഭ്യമാക്കുന്നത്​. നന്മ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശ്ശബ്​ദ സേവകരും കൈകോർത്ത്​​ കാരുണ്യത്തി​​െൻറ ചിറകുകൾ വിരിക്കു​േമ്പാൾ തണൽ ലഭിക്കുന്നത്​ അനേകം പേർക്കാണ്​.

കാലങ്ങളായി പ്രവാസഭൂമിയിൽ നാടിനും വീടിനും വേണ്ടി വിയർപ്പൊഴുക്കിയവരെ ഇൗ പരീക്ഷണ ഘട്ടത്തിൽ വിധിക്ക്​ വിട്ടു കൊടുക്കുവാനോ അവരുടെ കണ്ണുനീര്​ കണ്ടില്ലെന്നു നടിക്കാനോ ആവില്ലെന്നുള്ള ഉറച്ച പ്രഖ്യാപനം കൂടിയാണ്​ ‘മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ’പദ്ധതിക്ക്​ ലഭിക്കുന്ന മികച്ച സ്വീകാര്യത. ഇൗ ദൗത്യവുമായി കൈകോർക്കാൻ ആഗ്രഹിക്കുന്ന സഹൃദയർ 965 55777275 എന്ന നമ്പറിൽ വാട്​സാപ്​ ചെയ്യുക. അല്ലെങ്കിൽ ഗൾഫ്​മാധ്യമം- മീഡിയാവൺ പ്രവർത്തകരുമായി ബന്ധപ്പെടുക.

Tags:    
News Summary - Nasser Pattambi gave 50 flight ticket to Mission wings of compassion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.