കുവൈത്ത് െഎസ് ഹോക്കി ലീഗിെൻറ ഉദ്ഘാടന മത്സരത്തിൽ കുവൈത്ത് സ്റ്റാർസ്, മൂസ്ഹെഡ്സിനെ നേരിടുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് െഎസ് ഹോക്കി ലീഗ് ബയാനിലെ കുവൈത്ത് വിൻറർ ഗെയിംസ് ക്ലബിൽ ആരംഭിച്ചു. ഫെബ്രുവരി വരെ നീളുന്ന ലീഗ് മത്സരങ്ങൾക്കാണ് തുടക്കമായത്. കുവൈത്ത് സ്റ്റാർസ്, മൂസ്ഹെഡ്സ്, വാരിയർസ്, ഫാൽക്കൻസ്, കാമൽസ് എന്നീ ടീമുകളാണ് 15 റൗണ്ടുള്ള ലീഗിൽ മാറ്റുരക്കുന്നത്.
ആദ്യ മത്സരത്തിൽ കുവൈത്ത് സ്റ്റാർസ് രണ്ടിനെതിരെ 12 ഗോളുകൾക്ക് മൂസ്ഹെഡ്സിനെ പരാജയപ്പെടുത്തി. സ്കോർ സൂചിപ്പിക്കുന്നത് പോലെ ഏകപക്ഷീയമായിരുന്നു കുവൈത്ത് സ്റ്റാർസിെൻറ വിജയം. ഒരു ഘട്ടത്തിലും അവർക്ക് വെല്ലുവിളി ഉയർത്താൻ എതിർ ടീമിന് കഴിഞ്ഞില്ല.വനിത വിഭാഗം െഎസ് ഹോക്കി ലീഗ് ചൊവ്വാഴ്ച വൈകീട്ട് ആരംഭിക്കുമെന്ന് വിൻറർ ഗെയിംസ് ക്ലബ് ട്രഷറർ അഹ്മദ് അൽ ഇമ്രാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.