കെ.കെ.എം.എ വിദ്യാഭ്യാസ അവാർഡ് നേടിയ വിദ്യാർഥികൾ സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലീം അസോസിയേഷൻ (കെ.കെ.എം.എ) പാലക്കാട് ജില്ല കമ്മിറ്റി വിദ്യാഭ്യാസ അവാർഡ് ദാനവും അനുമോദന സദസ്സും സംഘടിപ്പിച്ചു. അംഗങ്ങളുടെ മക്കളിൽ മദ്റസ, സ്കൂൾ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയാണ് അനുമോദിച്ചത്.
പാലക്കാട് നടന്ന ചടങ്ങിൽ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി. ഷെമീജ് ഉദ്ഘാടനം ചെയ്തു. കെ.കെ.എം.എ ജില്ല പ്രസിഡന്റ് സി.കെ.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
അബ്ദുൽ അലി മദനി ഉദ്ബോധനവും മുഹമ്മദലി മാത്ര മുഖ്യപ്രഭാഷണവും നടത്തി. വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് ലൈഫ്സ്കിൽ ട്രെയിനർ കെ.നാഫിഹ് നേതൃത്വം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് മേലടി, മുഹമ്മദ് കുട്ടി കൊലാളമ്പ്, സംസ്ഥാന കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി യു.എ. ബക്കർ, അബ്ദു കുറ്റിച്ചിറ എന്നിവർ സംസാരിച്ചു.
അംന ഫാത്തിമ ഖുർആൻ പാരായണം നിർവഹിച്ചു. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി പി.സിദ്ദീഖ് സ്വാഗതവും മുഹമ്മദ് അലി കരിമ്പ്ര നന്ദിയുംപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.