ഇറാൻ ആക്രമണം; ഐക്യരാഷ്ട്രസഭയെ സമീപിച്ച് കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​ന് നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യെ സ​മീ​പി​ച്ച് കു​വൈ​ത്ത്. ഇ​റാ​ൻ രാ​ജ്യ​ത്തി​നെ​തി​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലി​നും യു.​എ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റി​നും കു​വൈ​ത്ത് ര​ണ്ട് ക​ത്തു​ക​ൾ സ​മ​ർ​പ്പി​ച്ചു.

രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന്റെ​യും വ്യോ​മാ​തി​ർ​ത്തി​യു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ഇ​തെ​ന്ന് ചൂ​ണ്ടി​കാ​ട്ടി​യ കു​വൈ​ത്ത് നി​ര​വ​ധി സി​വി​ലി​യ​ൻ സൗ​ക​ര്യ​ങ്ങ​ളെ ആ​ക്ര​മ​ണ​ങ്ങ​ൾ ല​ക്ഷ്യം വെ​ച്ച​താ​യും സൂ​ചി​പ്പി​ച്ചു. ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളു​ടെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ചാ​ർ​ട്ട​റി​ന്റെ​യും അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ്.

ആ​ക്ര​മ​ണം കു​വൈ​ത്ത് സാ​യു​ധ സേ​ന​യി​ലെ ര​ണ്ട് ര​ക്ത​സാ​ക്ഷി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​താ​യും ഡ​സ​ൻ ക​ണ​ക്കി​ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ക​ത്തു​ക​ളി​ൽ വി​ശ​ദീ​ക​രി​ച്ചു. ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തെ​യും അ​യ​ൽ രാ​ജ്യ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച കു​വൈ​ത്ത് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ചാ​ർ​ട്ട​റി​ന്റെ ആ​ർ​ട്ടി​ക്കി​ൾ 51 പ്ര​കാ​രം സ്വ​യം പ്ര​തി​രോ​ധ​ത്തി​നു​ള്ള അ​വ​കാ​ശ​വും അ​ടി​വ​ര​യി​ട്ടു.

ത​ങ്ങ​ളു​ടെ പ്ര​ദേ​ശം, വ്യോ​മാ​തി​ർ​ത്തി, പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ എ​ന്നി​വ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്ഥി​രീ​ക​രി​ച്ച​താ​യും വ്യ​ക്ത​മാ​ക്കി. ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ അ​വി​ഭാ​ജ്യ​മാ​ണെ​ന്ന് കു​വൈ​ത്ത് ഊ​ന്നി​പ്പ​റ​ഞ്ഞു. ഒ​രു അം​ഗ​ത്തി​നെ​തി​രെ​യു​ള്ള ഏ​തൊ​രു ഭീ​ഷ​ണി​യോ ആ​ക്ര​മ​ണ​മോ കൂ​ട്ടാ​യ പ്രാ​ദേ​ശി​ക സു​ര​ക്ഷ​ക്കു​ള്ള ആ​ക്ര​മ​ണ​മോ ഭീ​ഷ​ണി​യോ ആ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

ഇ​റാ​ൻ ന​ട​പ​ടി​യെ അ​പ​ല​പി​ക്കാ​ൻ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ടും യു.​എ​ൻ ര​ക്ഷാ കൗ​ൺ​സി​ലി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കും തു​ര​ങ്കം വെ​ക്കു​ന്ന ഈ ​ലം​ഘ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Iran attack; Kuwait approaches United Nations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.