അ​ല​ങ്കാ​ര​ത്തി​ന്റെ ചേ​രു​വ

ഇ​സ്‌​ലാ​മി​ന്റെ അ​ടി​ത്ത​റ​യാ​ണ് വി​ശ്വാ​സ കാ​ര്യ​ങ്ങ​ൾ. അ​തി​ന്റെ തൂ​ണു​ക​ൾ ഇ​സ്‌​ലാം കാ​ര്യ​ങ്ങ​ളും. അ​വ​ക്ക് മു​ക​ളി​ലാ​ണ് ഇ​സ്‌​ലാ​മി​ക ജീ​വി​ത​മാ​കു​ന്ന സൗ​ധം നി​ർ​മ്മി​ക്ക​പ്പെ​ടു​ന്ന​ത്. ആ ​സൗ​ധ​ത്തി​ന് ഭം​ഗി​യും സൗ​ന്ദ​ര്യ​വും അ​ല​ങ്കാ​ര​വും ന​ൽ​കു​ന്ന ഘ​ട​കം എ​ന്താ​ണ്? ഇ​സ്‌​ലാ​മി​ക ജീ​വി​ത​ത്തെ ആ​ക​ർ​ഷ​ണീ​യ​മാ​ക്കി മാ​റ്റു​ന്ന, അ​തി​ന് ഇ​ലാ​സ്തി​ക​ത​യും പ്രാ​യോ​ഗി​ക ലാ​ളി​ത്യ​വും ന​ൽ​കു​ന്ന വ​ല്ല ചേ​രു​വ​യും ഉ​ണ്ടോ?

ഖു​ർ​ആ​നി​ക കാ​ഴ്ച​പ്പാ​ടി​ൽ, വി​ശ്വാ​സ​ത്തെ​യും ക​ർ​മ​ങ്ങ​ളെ​യും മി​ക​വു​റ്റ​തും ഭം​ഗി​യു​ള്ള​തു​മാ​ക്കു​ന്ന ചേ​രു​വ​യാ​ണ് ഇ​ഹ്സാ​ൻ. ഓ​രോ വ്യ​ക്തി​ക്കും സാ​ധ്യ​മാ​കു​ന്ന ഏ​റ്റ​വും മി​ക​വു​ള്ള നി​ല​വാ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​നും ജീ​വി​ക്കാ​നും പ​ഠി​പ്പി​ക്കു​ന്ന മൂ​ല്യം. സ്വാ​ഭാ​വി​ക​മാ​യും അ​തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​യ സ​ൽ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു. നാം ​ഏ​റ്റ​വും മി​ക​വ് തെ​ളി​യി​ക്കേ​ണ്ട​ത് സ്ര​ഷ്ടാ​വാ​യ അ​ല്ലാ​ഹു​വി​ന്റെ മു​മ്പി​ലാ​ണ്. പ്ര​വാ​ച​ക​ൻ ഇ​ഹ്സാ​നി​നെ നി​ർ​വ​ചി​ച്ചി​രി​ക്കു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്: “അ​ല്ലാ​ഹു​വി​നെ കാ​ണു​ന്നു​വെ​ന്ന​പോ​ലെ അ​വ​നെ ആ​രാ​ധി​ക്കു​ക​യും അ​വ​ന് വ​ഴി​പ്പെ​ടു​ക​യും ചെ​യ്യ​ലാ​ണ് ഇ​ഹ്സാ​ൻ. നീ ​അ​വ​നെ കാ​ണു​ന്നി​ല്ലെ​ങ്കി​ലും അ​വ​ൻ നി​ന്നെ കാ​ണു​ന്നു​ണ്ട​ല്ലോ”.

അ​ല്ലാ​ഹു​വി​ന്റെ സാ​ന്നി​ധ്യ​ത്തെ കു​റി​ച്ചു​ള്ള പ​ര​മാ​വ​ധി ബോ​ധ​വും ബോ​ധ്യ​വു​മാ​ണ​ത്. ആ​രാ​ധ​ന​ക​ളി​ൽ മ​ന​സ്സാ​നി​ധ്യം, അ​വ​ക്ക് വേ​ണ്ടി​യു​ള്ള ഒ​രു​ക്കം, നി​ർ​വ​ഹ​ണ​ത്തി​ന്റെ രൂ​പ​വും സ​മ​യ​വും പാ​ലി​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം മി​ക​വ് പു​ല​ർ​ത്തു​ന്ന​ത് ഇ​ഹ്സാ​നാ​ണ്. എ​ന്നാ​ൽ, ആ​രാ​ധ​ന​യി​ൽ മാ​ത്രം ഒ​തു​ങ്ങേ​ണ്ട​ത​ല്ല; ജീ​വി​ത​ത്തി​ന്റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വ്യാ​പി​ക്കേ​ണ്ട മൂ​ല്യ​മാ​ണ​ത്. ക​ർ​മ​ങ്ങ​ളു​ടെ പു​റം ന​ന്നാ​ക്കു​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​ന​മാ​ണ് അ​വ​യു​ടെ ഉ​ദ്ദേ​ശ​വും അ​ക​വും ന​ന്നാ​ക്ക​ൽ. ഒ​രു കാ​ര്യം ചെ​യ്യു​ക എ​ന്ന​തി​ൽ നി​ന്ന് അ​തി​നെ ഏ​റ്റ​വും ന​ന്നാ​യി ചെ​യ്യു​ക എ​ന്ന നി​ല​യി​ലേ​ക്കു​ള്ള ഉ​യ​ർ​ച്ച​യാ​ണ​ത്.

ഇ​ഹ്സാ​നി​ന് പ​രി​ധി നി​ശ്ച​യി​ക്കു​ന്ന ഒ​രു രേ​ഖ​യി​ല്ല. അ​ക​ത്തും പു​റ​ത്തും മി​ക​വ് വ​രു​ത്താ​നു​ള്ള, സാ​ധ്യ​മാ​വു​ന്ന​തി​ന്റെ പ​ര​മാ​വ​ധി ശ്ര​മ​മാ​ണ​ത്. മ​റ്റു​ള്ള​വ​ർ കാ​ണു​ന്നു​വോ ഇ​ല്ല​യോ എ​ന്ന​ത​ല്ല പ്ര​ധാ​നം. അ​ല്ലാ​ഹു കാ​ണു​ന്നു​വെ​ന്ന ബോ​ധ്യ​മാ​ണ് നി​ർ​ണാ​യ​കം.

Tags:    
News Summary - The decoration of the room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.