ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമത്തിൽ സാജിദ് റഹ്മാൻ ഫാറൂഖി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇതര മതസ്ഥർക്കായി ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി ഫർവാനിയ ദുവൈഹി പാലസ് റെസ്റ്റോറന്റിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സാജിദ് റഹ്മാൻ ഫാറൂഖി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഇസ്ലാം സാഹോദര്യ മൂല്യം കാത്തുസൂക്ഷിക്കുന്ന മതമാണ്. പരസ്പരമുള്ള കലഹങ്ങളെക്കാൾ നമുക്ക് വേണ്ടത് പരസ്പരമുള്ള കൂടിയിരുത്തങ്ങളും ആരോഗ്യപരമായ ചർച്ചകളുമാണെന്ന് അദ്ദേഹം ഉണർത്തി.
വാക്കുകളുടെ അനവസരത്തിലുള്ള പ്രയോഗവും കൃത്യമായ അർഥങ്ങൾ മനസ്സിലാക്കുന്നത്തിലുള്ള പരാജയവുമാണ് ആളുകൾക്കിടയിൽ തെറ്റിദ്ധാരകൾ സൃഷ്ടിക്കുന്നത്. ലോകത്തേക്ക് വന്ന എല്ലാ പ്രവാചകന്മാരും മനുഷ്യരെ സംസ്കരിച്ച് ഏക ദൈവത്തിലേക്ക് ക്ഷണിക്കാൻ വന്നവരാണ്. ഖുർആൻ ലോക മനുഷ്യർക്ക് നേർവഴി കാണിച്ചു തരുന്നതാണെന്നും സാജിദ് റഹ്മാൻ ഫാറൂഖി സൂചിപ്പിച്ചു. ഐ.ഐ.സി ജനറൽ സെക്രട്ടറി യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ചർച്ചയിൽ ഫിലിപ്പ് തോമസ്, ശ്രീജിത്ത് താമരശ്ശേരി എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിന് ഷഹാസ് മൊയ്തുണ്ണി നേതൃത്വം നൽകി. അസ്ഹർ ഖിറാഅത്തും പരിഭാഷ മുനീർ കൊണ്ടോട്ടിയും നിർവഹിച്ചു. നബീൽ ഹമീദ്, മനാഫ് കൈപമംഗലം അബ്ദുൽ ഗഫൂർ പെരുമ്പിലാവ്, ഇമ്രാൻ നൗഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.