കുവൈത്ത് സിറ്റി: കുവൈത്ത് ലക്ഷ്യമിട്ട് ആക്രമണം തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. റോക്കറ്റ് കഷ്ണങ്ങളോ അജ്ഞാതമായ മറ്റു വസ്തുക്കളോ കണ്ടാൽ ശ്രദ്ധിക്കണമെന്നും അധികൃതരെ അറിയിക്കണമെന്നും ഉണർത്തി. എല്ലാവരുടെയും സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന്. സുരക്ഷ അധികാരികളുമായുള്ള സഹകരണം ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സംഭാവന നൽകുമെന്നും ആഭ്യന്തരമന്ത്രാലയം ഉണർത്തി.
• അടുത്തേക്ക് പോകുകയോ തൊടുകയോ ചെയ്യരുത്
• ഉടൻ സ്ഥലത്ത് നിന്ന് മാറുക, മറ്റുള്ളവരെ അകറ്റി നിർത്തുക
• അടിയന്തര ഫോൺ 112 വഴി സുരക്ഷാ അധികാരികളെ അറിയിക്കുക
• സൈറ്റ് കൈകാര്യം ചെയ്യാൻ പ്രത്യേക ടീമുകൾക്ക് ഇടം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.