തെ​റ്റാ​യ വീ​ഡി​യോ ക്ലി​പ്പ് പോ​സ്റ്റ് ചെ​യ്ത​യാ​ൾ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: മ​ഹ്ബൂ​ല പ്ര​ദേ​ശ​ത്തെ റെ​സി​ഡ​ൻ​ഷ്യ​ൽ ട​വ​റു​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ അ​ട​ങ്ങി​യ വീ​ഡി​യോ ക്ലി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​യാ​ളെ സു​ര​ക്ഷാ അ​ധി​കാ​രി​ക​ൾ പി​ടി​കൂ​ടി.

ഉ​യ​ര​വും വി​ല​കൂ​ടി​യ​തു​മാ​യ ട​വ​റു​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ക്ലി​പ്പ് ശ്ര​ദ്ധ​യി​ൽ​പെ​ട്ട അ​ധി​കാ​രി​ക​ൾ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ക്ലി​പ്പി​ന്റെ പ്ര​സാ​ധ​ക​ന്റെ ഐ​ഡ​ന്റി​റ്റി തി​രി​ച്ച​റി​യു​ക​യും അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ക്ലി​പ്പ് ചി​ത്രീ​ക​രി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് അ​യ​ച്ച​താ​യി അ​യാ​ൾ സ​മ്മ​തി​ച്ചു. പ്ര​തി​യെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. പൊ​തു​സു​ര​ക്ഷ​യും സ​മൂ​ഹ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്, കിം​വ​ദ​ന്തി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ​യും തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ​യും ക​ർ​ശ​ന​മാ​യും ദ​യ​യി​ല്ലാ​തെ​യും കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

Tags:    
News Summary - Man arrested for posting wrong video clip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.